100 crores before the completion of day two! രണ്ടാം ദിനം പൂർത്തിയാവും മുൻപേ 100 കോടി! ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് ‘എമ്പുരാൻ


മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റില്‍ എത്തിയ ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം മലയാള സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയെടുത്ത ചിത്രം കൂടിയാണ്. വിദേശ മാര്‍ക്കറ്റുക ളില്‍ ആദ്യം അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചപ്പോഴേ ചിത്രം നേടിയെടുത്തിരിക്കുന്ന ഹൈപ്പ് ചലച്ചിത്ര വ്യവസായത്തിന് ബോധ്യപ്പെട്ടതാണ്. റിലീസ് ദിനത്തിലെ കളക്ഷനിലും ചിത്രം ഞെട്ടിച്ചിരുന്നു. ഇപ്പോഴി താ ബോക്സ് ഓഫീസില്‍ ഒരു നിര്‍ണായക നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

ആഗോള ബോക്സ് ഓഫീസില്‍ രണ്ട് ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ 100 കോടി ക്ലബ്ബില്‍ ഇടംപിടി ച്ചിരിക്കുകയാണ് ചിത്രം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ 100 കോടി സ്പെഷല്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുമുണ്ട്. പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്. 

അതേസമയം റിലീസ് ദിനത്തില്‍ ഒരു മലയാള ചിത്രത്തിന് ഇതുവരെ സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. വിദേശത്ത് മാത്രം 5 മില്യണ്‍ ഡോളര്‍ ആദ്യ ദിനം പിന്നിട്ട ചിത്രം ഇന്ത്യയില്‍ നിന്ന് 25 കോടിയും ആദ്യ ദിനം നേടി. ഇന്നത്തെ രാത്രി ഷോകളും ചേര്‍ത്ത് ചിത്രം 100 കോടിക്കും ഏറെ മുകളില്‍ സ്കോര്‍ ചെയ്യും. 

അണിയറപ്രവര്‍ത്തകരും അതത് മാര്‍ക്കറ്റുകളിലെ വിതരണക്കാരുടെയും കണക്കുകള്‍ അനുസരിച്ച് പല രാജ്യങ്ങളിലും ഇന്ത്യന്‍ സിനിമകളിലെ റെക്കോര്‍ഡ് കളക്ഷനാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. യുകെ, ന്യൂസിലന്‍ഡ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഒരു ഇന്ത്യന്‍ സിനിമ എക്കാലത്തും നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. വിജയ് നായകനായ തമിഴ് ചിത്രം ലിയോയെ മറികടന്നാണ് യുകെയില്‍ ചിത്രം റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. 6.30 ലക്ഷം പൗണ്ട് ആണ് ചിത്രം യുകെയില്‍ നേടിയിരിക്കുന്നത്. 


Read Previous

U.S. judge blocked Trump’s move to ban transgender soldiers in the military: സൈന്യത്തിൽ ട്രാൻസ്‌ജെൻഡർ സൈനികർക്ക് വിലക്കേർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തെ മറ്റൊരു യുഎസ് ജഡ്ജി തടഞ്ഞു

Read Next

ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്‌തവുമായി ഇന്ത്യ 15 ടൺ അവശ്യസാധനങ്ങൾ അയച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »