ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : സൗദി അറേബ്യയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ ദിശ പത്താമത് ഇന്റർനാഷണൽ യോഗ ഡേ ആഘോഷങ്ങളുടെ ഭാഗമായി ദിശ യോഗ മീറ്റ് 2024 സംഘടിപ്പിച്ചു. തലസ്ഥാന നഗരമായ റിയാദിലും, കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിലും സംഘടിപ്പിച്ച വിപുലമായ പരിപാടികളിൽ നേപ്പാൾ, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും, സാമൂഹിക പ്രവർത്തകരും, കമ്മ്യൂണിറ്റി നേതാക്കളും, യോഗ പരിശീലകരും ഉൾപ്പെടെ ആയിരകണക്കിന് ആളുകൾ പങ്കെടുത്തു.

സൗദി അറേബ്യയിലെ കായികമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒളിമ്പിക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുമായി സഹകരിച്ചു സങ്കടിപ്പിച്ച പരി പാടികൾ അന്താരാഷ്ട്ര യോഗ പ്രോട്ടോക്കോൾ അനുസരിച്ചുള്ള യോഗ പ്രകടങ്ങളോടെ ആരംഭിച്ചു. തുടർന്ന് ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള വിവിധ കലാരൂപങ്ങളും അരങ്ങേറി.

ദിശ സൗദി നാഷണൽ പ്രസിഡന്റ് കനകലാലിന്റെ അധ്യക്ഷതയിൽ റിയാദിൽ നടന്ന ആഘോഷപരിപാടികൾ എംബസ്സി ഓഫ് നേപ്പാൾ അംബാസഡർ നവരാജ് സുബേദി ഉദ്ഘാടനം ചെയ്തു. സൗദി യോഗ കമ്മിറ്റി ബോർഡ് അംഗം ദുഅ അൽഅറബി മുഖ്യ പ്രഭാഷണം നടത്തി. എംബസ്സി ഓഫ് ബംഗ്ലാദേശ് ഫസ്റ്റ് സെക്രട്ടറി, പ്രസ് കൾച്ചർ ആൻഡ് എഡ്യൂക്കേഷൻ, ആസാദുസ്സമാൻ ഖാൻ മുഹ്യതിഥി ആയിരുന്നു.

അറബ് യോഗ ഫൌണ്ടേഷൻ പ്രീതിനിധി ഹൈഫ അലാതികി, സൗദി യോഗ കമ്മിറ്റി പ്രീതിനിധി നീരാൻ അൽഒമ്രാൻ, ഡോ.അൻവർ ഖുർഷീദ്, ഷിഹാബ് കൊട്ടുകാട്, വി.ഉണ്ണികൃഷ്ണൻ, ആർടി ഗിരിലാൽ എന്നിവർ സംസാരിച്ചു. യോഗ പ്രോട്ടോകോൾ ഡോ.മീര അവതരിപ്പിച്ചു. എംജെ സജിൻ, ഹൈഫ അലാതികി, ഭസ്മ വഹ്ബി എന്നിവർ പ്രോട്ടോകോൾ പ്രദർശനത്തിന് നേതൃത്വം നൽകി. കലോത്സവത്തിന് പദ്മിനി യു നായർ നേതൃത്വം നൽകി. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു

ദമ്മാമിൽ നടന്ന ആഘോഷത്തിൽ ദിശ നാഷണൽ ജനറൽ സെക്രട്ടറി രാജേന്ദ്രൻ ചെറിയാൽ അദ്ധ്യക്ഷത വഹിച്ചു. സൗദി യോഗ കമ്മിറ്റി വൈസ് ചെയർമാൻ അല ജമാൽ അലൈൽ മുഖ്യ അതിഥിയായിരുന്നു. അറബ് യോഗ ഫൌണ്ടേഷൻ പ്രധിനിധി ഹവാ അൽ ദാവൂദ്, നേപ്പാൾ എംബസി പ്രധിനിധി നാരായൺ പാസ്വാൻ, L&T കൺട്രി ജോയിന്റ് ജനറൽ മാനേജർ സമീർ അൽ ഉമൈറിൻ, സാമിൽ ഷിപ്യാർഡ് ജനറൽ മാനേജർ അല്സ്റ്റർ ബിസ്സറ്റ്, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ദമ്മാം ചെയർമാൻ സനോജ് പിള്ളൈ, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജുബൈൽ പ്രധിനിധി ആർ ടി ആർ പ്രഭു, ദിശ ദമ്മാം റീജിയണൽ കോർഡിനേറ്റർ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ദിശ നാഷണൽ അഡ്വൈസർ ഗണേഷ് ബാബു അതിഥികൾക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു.
