Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പത്താമത് കേളി ഫുട്ബോൾ; ഫിക്‌സ്ചർ പ്രകാശനം ചെയ്തു


റിയാദ് : പത്താമത് കേളി ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം ചെയ്തു. മലാസ് പെപ്പർട്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘാടക സമിതി ചെയർമാൻ ഷമീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കൺവീനർ നസീർ മുള്ളൂർക്കര സ്വാഗതം പറഞ്ഞു.

കേളി കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി വർഗീസ് ഇടിച്ചാണ്ടി ഫിക്‌സ്ചർ പ്രകാശനം ചെയ്‌തു. രക്ഷാധികാരി സമതി അംഗങ്ങളായ ടിആർ സുബ്രഹ്മണ്യൻ, പ്രഭാകരൻ കണ്ടോന്താർ, ജോസഫ് ഷാജി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, റിഫ പ്രസിഡന്റ് ബഷീർ ചേലാമ്പ്ര, സെക്രട്ടറി സൈഫുദ്ധീൻ, ട്രഷറർ അബ്ദുൽ കരീം, സെക്രട്ടറിയേറ്റ് അംഗം മുസ്തഫ കവായ്, ടൂർണ്ണമെന്റ് ടെക്‌നിക്കൽ കൺവീനർ ഷറഫുദ്ധീൻ, പന്നിക്കോഡ് എന്നിവർ സംസാരിച്ചു. ജോയിന്റ് കൺവീനർ ജവാദ് പരിയാട്ട് നന്ദി പറഞ്ഞു.

കേളി കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി വർഗീസ് ഇടിച്ചാണ്ടി ഫിക്‌സ്ചർ പ്രകാശനം ചെയ്യുന്നു.

ഒക്ടോബർ 27 മുതൽ ആരംഭിക്കുന്ന ടൂർണമെന്റ് രണ്ടു മാസക്കാലം നീണ്ടുനിൽക്കും. എല്ലാ വെള്ളിയാഴ്ചകളിലും രണ്ടു കളികൾ വീതം നടക്കും. രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകൾ മാറ്റുരക്കുന്ന മത്സരം ലീഗ് കം നോകൗട്ട് അടിസ്ഥാനത്തിലാണ് നടക്കുക. ഗ്രൂപ്പ് എ യിൽ ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട്, ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ, സുലൈ എഫ്സി, റെയിൻബോ എഫ്സി എന്നിവരും ഗ്രൂപ്പ് ബിയിൽ ഇസ്സ ഗ്രൂപ്പ് അസീസിയ, ബെഞ്ച് മാർക്ക് ടെക്‌നോളജി റോയൽ ഫോക്കസ് ലൈൻ എഫ്സി, റിയൽ കേരള എഫ്സി, ലാന്റെൺ എഫ്സി എന്നിവരുമാണ് മത്സരിക്കുന്നത്.

ഇന്റർനാഷണൽ ബ്രാന്റായ കുടുവാണ് പത്താമത് ടൂർണമെന്റിന്റെ മുഖ്യ പ്രയോജകർ, സഹ പ്രയോജകരായി റിയാദ് വില്ലാസ്, ഫ്യൂച്ചർ എജ്യൂക്കേഷൻ, വെസ്റ്റേൺ യൂണിയൻ എന്നിവരും മറ്റു പ്രമുഖ സ്ഥാപനങ്ങളും സഹകരിക്കുന്നു.


Read Previous

ഗാസയിലെ 23 ലക്ഷം വരുന്ന ജനസംഖ്യയുടെ പകുതിയും കുട്ടികള്‍; ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 4600പേര്‍ കൊല്ലപ്പെട്ടതില്‍ 1750 പേര്‍ കുട്ടികളാണ്, ഇസ്രയേലില്‍ കൊല്ലപ്പെട്ട 1400ല്‍ 14 പേര്‍ കുട്ടികള്‍, ഓരോ 15 മിനുറ്റിലും ഇസ്രയേൽ കവരുന്നത് ഒരു കുഞ്ഞുജീവൻ വീതം; പേടിസ്വപ്‌നത്താൽ ഞെട്ടിയുണരുന്ന ഗാസയിലെ കുട്ടികൾ

Read Next

ജിദ്ദ തൃത്താല പ്രവാസി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »