Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

10-ാമത് കേളി ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം


റിയാദ് : ഒക്ടോബർ 27-ന് ആരംഭിക്കുന്ന 10-ാമത് കേളി ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ സംഘാടക സമിതി കൺവീനർ നസീർ മുളളൂർക്കര കേളി പ്രസിഡന്റ് സെബിൻ ഇക്ബാലിന് നൽകി പ്രകാശനം ചെയ്തു.

ലോകത്തെ നിശ്ചലമാക്കിയ കൊറോണക്കാലം ഉൾപ്പടെ വിവിധകാരണങ്ങളാൽ മാറ്റിവച്ച അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് റിയാദിലെ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ നോക്കി കാണുന്ന കേളി ഫുട്ബോൾ ടൂർണമെന്റിന്റെ ആരവമുയരുന്നത്.

സംഘാടക സമിതി ചെയർമാൻ ഷമീർ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ച ലോഗോ പ്രകാശന ചടങ്ങിൽ കൺവീനർ നസീർ മുളളൂർക്കര സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ രക്ഷാധികാരി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ഫിറോസ് തയ്യിൽ, ജോസഫ് ഷാജി, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഗഫൂർ ആനമങ്ങാട് സുനിൽ കുമാർ കാഹിം ചേളാരി സംഘാടക സമിതി വൈസ് ചെയർമാൻ സെൻ ആന്റണി സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജവാദ് പരിയാട്ട് സ്പോർട്സ് കമ്മിറ്റി ആക്റ്റിംഗ് കൺവീനർ ശറഫുദ്ധീൻ പന്നിക്കോട് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കേളി ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ സംഘാടക സമിതി കൺവീനർ നസീർ മുളളൂർക്കര കേളി പ്രസിഡന്റ് സെബിൻ ഇക്ബാലിന് നൽകി പ്രകാശനം ചെയ്യുന്നു


Read Previous

ഒഐസിസി റിയാദ് പാലക്കാട് ജില്ലാ അംഗത്വ കാർഡ് വിതരണം.

Read Next

സൗദി ദേശിയദിനവും -ഓണവും “പ്രവാസി സ്നേഹോത്സവം ” റിയാദ് മെട്രോ ബസ്സില്‍ സഞ്ചരിച്ച് വേറിട്ട ആഘോഷം സംഘടിപ്പിച്ച് ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »