Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമ്മ വല്ലാത്ത തൊല്ലയാണ് സർ, എപ്പോഴും പഠിക്കാൻ പറയുന്നു…’: പരാതിയുമായി 11കാരൻ പൊലീസ് സ്റ്റേഷനില്‍, പിന്നീട് സംഭവിച്ചത്


വിജയവാഡ : ‘സർ, എന്‍റെ അമ്മ എന്നോട് എപ്പോഴും പഠിക്കാൻ പറയുന്നു’ പരാതിയുമായി സ്റ്റേഷനിലേക്ക് കയറിവന്ന ആളെ കണ്ട് പൊലീസുകാർ ആദ്യമൊന്ന് അമ്പരന്നു. മോഷണവും തർക്കവും ഗതാഗതക്കു രുക്കുമൊക്കെ സിംപിളായി ഹാൻഡില്‍ ചെയ്യുന്ന പൊലീസുകാർക്ക് ഇത്തരമൊരു പരാതി ലഭിക്കുന്നത് ആദ്യമായിട്ടാണ്. പരാതി പരിഹരിക്കാൻ പൊലീസിന് അല്‍പമൊന്ന് വിയർക്കേണ്ടി വന്നു.

ആമിർ ഖാൻ നായകനായെത്തിയ താരേ സമീൻ പർ എന്ന ബോളിവുഡ് ചിത്രം ഓർമയില്ലേ? സിനിമ കണ്ടവരാരും ഇഷാൻ നന്ദ്കിഷോർ അവസ്‌തി എന്ന കുട്ടിയെ മറക്കാനിടയില്ല. ഡിസ്‌ലെക്‌സിയ ബാധിച്ച ഇഷാൻ പഠിക്കാൻ കഴിയാതെ തകർന്ന് നിന്നപ്പോള്‍ അവന്‍റെ കലാധ്യാപകൻ അവനെ രക്ഷപ്പെടുത്തി യത് ഓർക്കുന്നില്ലേ?

എന്നാല്‍ ഇവിടെ, തന്നെ പഠിക്കാൻ നിർബന്ധിക്കുന്ന അമ്മയ്‌ക്കെതിരെ പരാതിയുമായി കുട്ടി നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കാണ്. പരാതിക്കാരന് 11 വയസേ ഉള്ളൂവെന്നോർക്കണം. നേരെ വന്ന് പൊലീസ് സ്റ്റേഷൻ ഇൻചാർജിനെ കണ്ട് കുട്ടി പരാതി ബോധിപ്പിച്ചു, തന്‍റെ അമ്മ എപ്പോഴും പഠിക്കാൻ ആവശ്യപ്പെട്ട് സമ്മർദത്തിലാക്കുന്നു. കുട്ടിയുടെ പരാതി ഗൗരവത്തോടെ തന്നെ കേട്ട പൊലീസുകാർക്ക് യഥാർഥത്തില്‍ ചിരിയടക്കാനായില്ല.

പിന്നാലെ കുട്ടിയുടെ അമ്മയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. താനൊരു സിംഗിള്‍ പാരന്‍റ് ആണെന്നും ഭർത്താവുമായി വേർപിരിഞ്ഞ ശേഷം താൻ ഒറ്റക്കാണ് രണ്ട് ആണ്‍മക്കളെയും വളർത്തുന്നതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. ‘ഒരു കടയില്‍ പണിക്ക് പോയിട്ടാണ് അവന്‍റെ അമ്മ കുടുംബം പോറ്റുന്നത്. വളരെ ബുദ്ധിമുട്ടിലാണ്. മൂത്ത മകനും കടയില്‍ ജോലി ചെയ്യുകയാണ്. ഇളയവനെങ്കിലും നല്ല വിദ്യാഭ്യാസം നല്‍കണമെന്നാണ് ആ അമ്മയുടെ ആഗ്രഹം. മകന് പഠിക്കാനായി ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ പഠനാവശ്യത്തിനല്ല അവൻ അതുപയോഗിക്കുന്നത്. മറിച്ച് വിനോദത്തിനാണ്. ഇത് കണ്ട അമ്മ അവനെ ശകാരിച്ചു. പിന്നാലെ അവൻ പൊലീസില്‍ പരാതിപ്പെടാൻ എത്തുകയായിരുന്നു.’ -എസിപി ദുർഗ റാവു പറഞ്ഞു.

രണ്ടുപേരുടെയും ഭാഗം കേട്ടശേഷം എസിപി കുട്ടിയോട് സംസാരിച്ചു. അവനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. അവന്‍റെ അമ്മയുടെ കഷ്‌ടപ്പാടും മറ്റും വിവരിച്ചു. അവന് നല്ലൊരു ജീവിതം ലഭിക്കാനാണ് അമ്മ പഠിക്കാൻ പറയുന്നതെന്നും അവൻ നന്നായി പഠിച്ചാല്‍ മാത്രമേ മെച്ചപ്പെട്ട ജീവിതം സാധ്യമാകൂ എന്നും എസിപി അവനോട് വിശദീകരിച്ചു. കാര്യങ്ങള്‍ മനസിലാക്കിയ അവൻ നന്നായി പഠിക്കാമെന്ന് ഉറപ്പ് നല്‍കുകയും അമ്മയോട് മാപ്പ് പറയുകയും ചെയ്‌താണ് പൊലീസ് സ്റ്റേഷൻ വിട്ടത്. ആന്ധ്രാപ്രദേ ശിലെ വിജയവാഡയിലാണ് ഈ രസകരമായ സംഭവം നടന്നത്.


Read Previous

ഏതു കേസുണ്ടായാലും എന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ്?, ഞാനാണോ കേസിലെ പ്രതി? 

Read Next

ഐക്യ രാഷ്‌ട്ര സഭയുടെ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം വീണ്ടും വീറ്റോ ചെയ്‌ത് അമേരിക്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »