Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

11-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയായ ഝാര്‍ഖണ്ഡ് സ്വദേശിയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ്


മൂന്നാര്‍: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളിക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഝാര്‍ഖണ്ഡ് സ്വദേശിയായ സെലനെതിരേയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. ഇയാള്‍ക്കൊപ്പം ഭാര്യ സുമരി ബുര്‍ജോയെയും കഴിഞ്ഞദിവസം മുതല്‍ കാണാതായിട്ടുണ്ട്. ഇവരുടെ ഫോട്ടോയും മറ്റുവിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് മൂന്നാര്‍ ചിട്ടിവര എസ്റ്റേറ്റില്‍ അതിഥിത്തൊഴിലാളികളുടെ മകളായ പതിനൊന്നുകാരി പീഡനത്തിനിരയായത്. കുട്ടിയെ വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ഝാര്‍ഖണ്ഡ് സ്വദേശികളായ തോട്ടംതൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍, വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ കണ്ടെത്തി. ഈസമയത്ത് കുട്ടിയോടൊപ്പമുണ്ടായിരുന്ന പ്രതി ഓടിരക്ഷപ്പെട്ടു. തുടര്‍ന്നാണ്, മാതാപിതാക്കള്‍ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെപേരില്‍ പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്തതായി മൂന്നാര്‍ എസ്.എച്ച്.ഒ. രാജന്‍ കെ. അരമന പറഞ്ഞു. പ്രതിക്കായി കഴിഞ്ഞദിവസം മേഖലയിലാകെ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയ്‌ക്കൊപ്പം പ്രതി കടന്നുകളഞ്ഞതായി കണ്ടെത്തിയത്. തുടര്‍ന്നാണ് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.


Read Previous

മര്യാദയ്‌ക്ക് ജീവിക്കുന്നവരുടെ വീട്ടിലേക്ക് കള്ളുകൊടുത്ത് ചീത്തവിളിക്കാൻ ആളെ വിടുംപോലെയാണ് സജി ചെറിയാനെ മുഖ്യമന്ത്രി പറഞ്ഞുവിടുന്നത്’; രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ്

Read Next

ജപ്പാന്‍ ഭൂകമ്പം: മരണം 24 ആയി; ഒറ്റ ദിവസം ഉണ്ടായത് 155 തുടര്‍ ചലനങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »