Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പതിനൊന്നാമത് യോഗാദിനാഘോഷം: ദിശ യോഗ മീറ്റ് 2025, ഇന്ത്യൻ എംബസി റിയാദ് കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം കൗൺസിലർ വൈ.സാബിർ ഉദ്‌ഘാടനം ചെയ്തു


ദിശ യോഗ മീറ്റ് 2025 ഇന്ത്യൻ എംബസി റിയാദ് കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം കൗൺസിലർ വൈ.സാബിർ ഉദ്‌ഘാടനം ചെയ്യുന്നു

റിയാദ് : പതിനൊന്നാമത് യോഗാദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദിശ യോഗ മീറ്റ് 2025 അതിവിപുലമായ പരിപാടികളോടെ അരങ്ങേറി. എംബസ്സി ഓഫ് ഇന്ത്യയുടെയും, ഇറാം ഹോൾഡി ങിസിന്റെയും സഹകരണത്തോടെ ദിശ സെൻട്രൽ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ വെച്ചു നടന്ന ഇവന്റ്‌ ഇന്ത്യൻ എംബസി റിയാദ് കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം കൗൺസിലർ വൈ.സാബിർ ഉദ്‌ഘാടനം ചെയ്തു.

ദിശ സൗദി നാഷണൽ പ്രസിഡന്റ് കനകലാൽ കെഎം ന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നേപ്പാൾ അംബാസഡർ ഡോ. നരേഷ് ബിക്രം ധക്കൽ മുഖ്യാതിഥി ആയിരുന്നു. ശ്രീലങ്കൻ എംബസ്സി റിയാദ് കമ്മ്യൂണിറ്റി വെൽഫെയർ, കൾച്ചറൽ വിഭാഗം ഫസ്റ്റ് സെക്രട്ടറി & കൗൺസിലർ മുനാസിങ്ഹാ, നേപ്പാൾ എംബസ്സി ലേബർ വിഭാഗം കൗൺസിലർ കവിരാജ് ഉപ്രെതി, ഇറാം ഹോൾഡിങ്സ് HR&PR ഡയറക്ടർ മുഹമ്മദ് അൽ മാരി, ഇറാം കോർപ്പറേറ്റ് അഫയേഴ്‌സ് സീനിയർ മാനേജർ സന്തോഷ് നായർ,

സൗദി യോഗ കമ്മിറ്റി മുൻ ബോർഡ് അംഗം ദുആ അൽഅറബി, പ്രവാസി ഭാരതീയ സമ്മാൻ അവാർഡീ ഡോ.സയ്ദ് അൻവർ ഖുർഷീദ്, ഡ്യൂൺസ് പ്രിൻസിപ്പൽ സംഗീത അനൂപ്, ഐഓഎഫ് സൗദി നാഷണൽ പ്രസിഡന്റ് ദേവേന്ദ്ര ബംഗ്ലേ, സയൻസ് ഇന്ത്യ ഫോറം സൗദി നാഷണൽ പ്രസിഡന്റ് ബിജു മുല്ലശ്ശേരി, സംസ്കൃത ഭാരതി സൗദി സഹ സംയോജിക പ്രഭ സേതുരാമൻ എന്നിവർ അതിഥികൾ ആയി പങ്കെടുത്തു സംസാരിച്ചു.

ദിശ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് സേതുരാമൻ ഗണപതി സ്വാഗതവും ജനറൽ സെക്രട്ടറി ആർടി ഗിരിലാൽ നന്ദിയും പറഞ്ഞു. തുടർന്ന് ഇന്റർനാഷണൽ യോഗ പ്രോട്ടോകോൾ അനുസരിച്ചുള്ള യോഗ പ്രദർഷനം നദന്നു. ഇന്ത്യ, സൗദി അറേബ്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പീൻസ്, ഈജിപ്ത്, പാകിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത യോഗ പ്രദർശനത്തിന് യോഗ ഗുരു സജിൻ എംജെ നേതൃത്വം നൽകി.

ദിശ യോഗ മീറ്റ് 2025 നോടനുബന്ധത്തിച്ചു യോഗ പോസ്റ്ററുകൾ കോർത്തിണക്കിയ വിവിധ കലാപരി പാടികളും അരങ്ങേറി. പ്രോഗ്രാം കോഓർഡിനേറ്റർ സപ്ന ജയകൃഷ്ണന്റെ നേതൃത്വത്തിൽ സജിൻ എംജെ, ശ്രീജിത്ത് മോഹൻ, ശാനിസ കനകലാൽ, സിന്ധു സോമൻ, ബിന്ദു സാബു, റിബു ബാലകൃഷ്ണൻ എന്നിവർ കലാപരിപാടികൾ അണിയിച്ചൊരുക്കി.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, നയതന്ത്ര പ്രതിനിധികൾ, യോഗ പരിശീലകർ തുടങ്ങി ധാരാളംപേർ പങ്കെടുത്ത ദിശ യോഗ മീറ്റ് 2025 നു രാജേഷ് മൂലവീട്ടിൽ, സുരേഷ് ദേവാരത്തിൽ, വി രഞ്ജിത്, എം അനൂപ്, ആർ രതീഷ്, ദിനേശ്, സാജു അരീക്കൽ, മണികണ്ഠൻ, സത്യനാരായണൻ, പി പരമേശ്വരൻ, സത്യ നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.


Read Previous

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഹ്യുമാനിറ്റേറിയൻ എക്സലൻറ് അവാർഡ് ഷൈജു പച്ച ഏറ്റുവാങ്ങി, പതിന്നാലാം വാര്‍ഷിക ആഘോഷം വര്‍ണ്ണാഭമായി

Read Next

ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം, കരുനാഗപ്പള്ളി സ്വദേശി കുവൈത്തിൽ നിര്യാതനായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »