Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘125 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു; 3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു; ഇടതുസര്‍ക്കാര്‍ ഭരിക്കുന്നിടത്ത് വികസനമില്ല’


ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരു ന്നിടത്തെല്ലാം സാമ്പത്തിക രംഗം തകരാറിലായെന്നും നിര്‍മല പറഞ്ഞു. ലോക്‌സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചക്കിടെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

3,500 കോടി രൂപയുടെ നിക്ഷേപവുമായി ഒരു വ്യവസായി കേരളം വിട്ടുവെന്ന് ധനമന്ത്രി പറഞ്ഞു. േേകരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. പട്ടികവിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൂടി. 125 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇതില്‍ 30 കൊലപാതകങ്ങള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണകാലത്തെന്നും ലോക്സഭയില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ 399 സഹകരണ സ്ഥാപനങ്ങളാണ് അടച്ചുപൂ ട്ടിയതെന്ന് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങ ള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടിയെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളെ ഉദ്ധരിച്ച് ധനമന്ത്രി സഭയില്‍ സംസാരിച്ചത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ ആറുശതമാനത്തോളം വര്‍ധിച്ചുവെന്ന് നിര്‍മല ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളിള്‍ 1.2 ശതമാനം വര്‍ധനയുണ്ടായെന്നും അവര്‍ പറഞ്ഞു.


Read Previous

രാജ്യം ഇന്ന് പണിമുടക്കുന്നു, കേരളം നിശ്ചലമാകും

Read Next

പല തെറ്റുകളും തിരുത്താനാകാത്തവ; ഉപയോഗ ശേഷം അമേരിക്ക ടോയ്ലറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞു’: പാക് പ്രതിരോധ മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »