
ശ്രീനഗര്‍: രാത്രി മുഴുവന്‍ നീണ്ട പാക് ഷെല്ലാക്രമണത്തില്‍ ഒരു സ്‌ത്രീയും രണ്ട് കുട്ടികളുമടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു. 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മുകശ്‌മീരിലെ രാജ്യാന്തര അതിര്‍ത്തിയായ നിയന്ത്രണ രേഖയിലാണ് വെടിവയ്‌പും ഷെല്ലാക്രമണവും നടന്നത്. സമാന രീതിയില്‍ ഇന്ത്യന്‍ സേനയും തിരിച്ച ടിച്ചു. പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഇന്ത്യ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. ഇതിന് പുറമെ മപാക് അധീന കശ്‌മീരിലും ഇന്ത്യ മിസൈല്‍ ആക്രമണം നടത്തി.
പൂഞ്ച് ജില്ലയില്‍ നിന്നാണ് ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇവിടെയാണ് 25 പേര്‍ക്കും പരിക്കേറ്റതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാരാമുള്ള ജില്ലയിലെ ഉറി മേഖലയിലാണ് പത്ത് പേര്‍ക്ക് പരിക്കേറ്റത്. രാജൗരി ജില്ലയില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.നിയന്ത്രണ രേഖ, ഐബി തുടങ്ങിയ കേന്ദ്രങ്ങളിലാണ് പാകിസ്ഥാന്‍ ആക്രമണം അഴിച്ച് വിട്ടത്. ജമ്മുകശ്‌മീരീലെ അഞ്ച് അതിര്‍ത്തി ജില്ലകളിലുള്ള വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഡിവി ഷണല്‍ കമ്മീഷണര്‍ രമേഷ് കുമാര്‍ എക്‌സില്‍ കുറിച്ചു.
പൂഞ്ചിലെ കൃഷ്‌ണഘട്ടി, ഷാപൂര്‍ മേഖലകളിലും രജൗരി ജില്ലയിലെ ലാം, മാഞ്ചാകോട്ടെ ഗാംബീര്‍ ബ്രാഹ്‌മണ തുടങ്ങിയിടങ്ങളിലും വടക്കന്‍ കശ്‌മീരിലെ കുപ്‌വാര, ബാരാമുള്ള ജില്ലകളിലെ കര്‍ണ, ഉറി മേഖലകളിലും ഷെല്ലാക്രമണം അടക്കം നടന്നു. അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സേന തിരിച്ചടി നല്‍കി. പാകിസ്ഥാന്‍ ഷെല്ലിങിനെ തുടര്‍ന്ന് ആളുകള്‍ക്ക് ബങ്കറുകളില്‍ ഒളിക്കേണ്ടി വന്നു.
ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ തുടര്‍ച്ചയായ പതിമൂന്നാം ദിനത്തിലും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. ഇതിന് മറുപടിയായി ഇന്ത്യ ഇന്ന് പുലര്‍ച്ചെ വ്യോമാ ക്രമണം അഴിച്ച് വിട്ടു. പാകിസ്ഥാനിലും പാക് അധീന കശ്‌മീരിലുമുള്ള ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ജെയ്‌ഷെ മുഹമ്മദ് കേന്ദ്രമായ ബഹവല്‍പൂര്‍ ഉള്‍പ്പെടെയുള്ള മേഖല കള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടി ആരംഭിച്ചതായി ഇന്ത്യന്‍ സേന പുലര്‍ച്ചെ 1.44ന് അറിയിച്ചു. ഇതിനിടെ റാമ്പാന്‍ ജില്ലയിലെ പന്ത്യാല്‍ സബ്‌ഡിവിഷനില്‍ ശക്തമായ സ്‌ഫോടന ശബ്‌ദം കേട്ടു. എന്നാല്‍ ഇതിന്‍റെ കൃത്യമായ കാരണം അറിവായിട്ടില്ല.