പതിമൂന്നുകാരിയെ കൊന്നത് അശ്ലീല വീഡിയോ അടിമയായ പിതാവ്; കൊല പീഡനത്തിനിടെയെന്ന് പൊലീസ്


ഹൈദരാബാദ്: സ്വന്തം കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പിതാവ് പിടിയില്‍. മഹബൂബാബാദ് ജില്ലയില്‍ താമസിക്കുന്ന ബനോത്തു നരേഷാണ് (35) 13 കാരിയായ തന്‍റെ മകളെ കല്ലുകൊണ്ടടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. അശ്ലീല വീഡിയോകൾക്ക് അടിമപ്പെട്ട ഇയാളുടെ ചെയ്‌തികളെ കുഞ്ഞ് നിരസിച്ചതാണ് കൊലപാതകത്തിന് കാരണം. എസിപി നരസിംഹ റാവു, മിയാപൂർ എസ്ഐ രാജു, ഇൻസ്‌പെക്‌ടർ വി ദുർഗ രാമലിംഗപ്രസാദ് എന്നിവർ ചേർന്നാണ് ബുധനാഴ്‌ച കേസിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

മഹബൂബാബാദ് ജില്ലയിലെ മാരിപേഡ മണ്ഡലത്തിൽ നിന്നുള്ള ബനോത്തു നരേഷും (35) ഭാര്യയും മകളും ഒരു മാസം മുമ്പാണ് ഹൈദരാബാദ് നഗരത്തിലെത്തിയത്. നരേഷ് ഭക്ഷണ ഡെലിവറി ജോലി ചെയ്‌തുവരികയായിരുന്നു. മിയാപൂർ പൊലീസ് സ്‌റ്റേഷനു കീഴിലുള്ള നദിഗഡ്ഡ തണ്ടയിലാണ് ഇവര്‍ താമസിക്കുന്നത്.

നരേഷിന് ഫോണിൽ അശ്ലീല വീഡിയോകള്‍ കാണുന്ന ശീലമുണ്ട്. വീഡിയോ കണ്ട ശേഷം തന്‍റെ ലൈംഗികാഭിലാഷം തൃപ്‌തിപ്പെടുത്താൻ അയാൾ മകളെ നിര്‍ബന്ധിക്കു മായിരുന്നു. ജൂണ്‍ ഏഴാം തീയതി രാവിലെ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ശേഷം അവിടെ വച്ച് അവളെ പീഡിപ്പിക്കുക യായിരുന്നു. ഭയന്ന കുട്ടി നിലവിളിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പീഡന വിവരം ഭാര്യ യോടും മറ്റുള്ളവരോടും പറയുമെന്ന് കരുതിയ നരേഷ്, കുട്ടിയെ പിടികൂടി മുഖത്ത് ശക്തമായി അടിച്ചു. ബോധരഹിതയായി വീണ ശേഷം അയാൾ അവളുടെ തല നിലത്ത് ഇടിക്കുകയും ശ്വാസം മുട്ടിച്ച ശേഷം തലയ്ക്ക് പിന്നിൽ കല്ലുകൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.

പഠിക്കാൻ ശാസിച്ചതിനാൽ മകൾ വീടുവിട്ടിറങ്ങിയെന്നാണ് നരേഷ് മിയാപൂർ പൊലീസിനോട് പറഞ്ഞത്. മകളുടെ മൃതദേഹം അയാള്‍ ദിവസവും കാണാറുണ്ടായിരുന്നു. ഈ മാസം 13ന് തിരച്ചിൽ തുടരുന്നതിനിടെ നദിഗദ്ദ തണ്ടയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തു നിന്ന് പൊലീസ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ഏഴാം തീയതി നരേഷ് മകളെ വീട്ടിൽ നിന്ന് വനമേഖലയിലേക്ക് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തി. പോകുമ്പോൾ ബൈക്കിൽ മകൾ ഉണ്ടായിരുന്നു, എന്നാൽ മടങ്ങുമ്പോൾ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് നരേഷിനെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തപ്പോൾ അയാള്‍ സത്യം സമ്മതിക്കുകയായിരുന്നു. ഇയാളെ അറസ്‌റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തു.


Read Previous

ഹൈദരാബാദില്‍ ടേക്ക് ഓഫ് ചെയ്‌ത വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു; അടിയന്തര ലാൻഡിങ് നടത്തി, ഒഴിവായത് വന്‍ ദുരന്തം

Read Next

ആദ്യം നീറ്റ്, ഇപ്പോൾ നെറ്റ്’ ; മോദിയുടേത് പേപ്പർ ചോർച്ച സർക്കാരെന്ന് കോണ്‍ഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »