Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും ഡോക്യുമെന്ററി- ചലച്ചിത്രസംവിധായകനും, പ്രശസ്തമായ ശിവൻസ് സ്റ്റുഡിയോയുടെ ഉടമയുമായ “ശിവൻ’ എന്ന ശിവശങ്കരൻനായർ അന്തരിച്ചു.


പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും ഡോക്യുമെന്ററി- ചലച്ചിത്രസംവിധായകനും, പ്രശസ്തമായ ശിവൻസ് സ്റ്റുഡിയോയുടെ ഉടമയുമായ “ശിവൻ’ എന്ന ശിവശങ്കരൻനായർ അന്തരിച്ചു. 89 വയസ്സാ യിരുന്നു.പ്രശസ്ത ചലച്ചിത്രകാരന്മാരായ സംഗീത് ശിവൻ, സന്തോഷ് ശിവൻ,സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.1991ൽ അദ്ദേഹം സംവിധാനം ചെയ്ത അഭയം എന്ന സിനിമയ്ക്ക് കുട്ടികളുടെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.

ഫോട്ടോ ജേർണലിസം , സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങി വിവിധ മണ്ഡലങ്ങ ളിലെ സജീവസാന്നിദ്ധ്യമായിരുന്നു ഫോട്ടോഗ്രാഫർ ശിവൻ . നാഷണല്‍ ജ്യോഗ്രഫിക്, ലൈഫ്, സ്പാൻ , ന്യൂസ് വീക്ക് തുടങ്ങി പല വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങൾ അച്ച ടിച്ചുവന്നിരുന്നു.

മലയാളത്തിലെ ആദ്യ പ്രെസ്സ് ഫോട്ടോഗ്രാഫർ എന്നാണ് അറിയപ്പെടുന്നത്.

മലയാളത്തിലെ ക്ലാസിക് ചിത്രം ചെമ്മീനിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശിവനായി രുന്നു. 1959-ലായി രുന്നു തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ ആരംഭിച്ചത്. ശിവൻസ് സ്റ്റുഡിയോ 60 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷപരിപാടികൾ 2019ൽ തിരുവനന്തപുരത്ത് സംഘടിപ്പി ച്ചിരുന്നു.

ഛായാഗ്രാഹകൻ ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറാ യി വിജയൻ അനുശോചിച്ചു. ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയ മായ വ്യക്തിത്വമായിരുന്നു ശിവന്റേത്. തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോ നീണ്ട കാലം സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ഛായാഗ്രാഹകൻ ശിവൻ്റെ മരണത്തിൽ നിയമസഭാ സ്പീക്കർ അനുശോചിച്ചു

ഛായാഗ്രാഹകൻ ശിവൻ്റെ മരണത്തിൽ നിയമസഭാ സ്പീക്കർ ശ്രീ.എം ബി രാജേഷ് അനുശോചി ച്ചു. തലസ്ഥാന നഗരിയിലെ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു  ശിവൻ. തിരുവനന്ത പുരത്തെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫറായിരുന്ന അദ്ദേഹം ചരിത്രത്തിലെ നിരവധി അനർഘ നിമിഷങ്ങൾ പകർത്തി.

ചെമ്മീനിലെ നിശ്ചലചിത്രങ്ങൾ അദ്ദേഹത്തിൻ്റെ പ്രതിഭയെ ചലച്ചിത്ര രംഗത്തേക്ക് തിരിച്ചുവിട്ടു. ചലച്ചിത്ര ഛായാഗ്രാഹകനെന്ന നിലയിൽ വലിയ സംഭാവനകൾ നൽകി. തൻ്റെ അടുത്ത തലമുറ യിലേക്കും ആ പ്രതിഭ പകരാൻ കഴിഞ്ഞു. ചൈതന്യധന്യമായ ഒരു ജീവിതമാണ് അവസാനിച്ചത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ സ്പീക്കറും പങ്കുചേരുന്നു.

ഛായാഗ്രാഹകൻ ശിവന്റെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി അനുശോചിച്ചു

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ വിയോഗത്തിൽ പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി. ചലച്ചിത്ര – ഛായാഗ്രഹണ മേഖലക ളിൽ തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ശിവൻ എന്ന് മന്ത്രി വി ശിവൻകുട്ടി അനു ശോചന സന്ദേശത്തിൽ പറഞ്ഞു.തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ഇടംപിടിച്ച കേന്ദ്രമാണ് ശിവൻ സ്റ്റുഡിയോ എന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

രമേശ് ചെന്നിത്തല അനുശോചിച്ചു

ചലച്ചിത്രഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. വ്യത്യസ്തതകൊണ്ട് ആസ്വാദകശ്രദ്ധയാർജ്ജിച്ച പല ചലച്ചിത്രങ്ങളിലും പ്രവർത്തി ച്ച ശിവൻ ഛായാഗ്രഹണമേഖലയിലും സംവിധാനരംഗത്തും തൻ്റെതായ ഒരു സ്ഥാനം കരസ്ഥമാ ക്കിയിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


Read Previous

ഇരുപതിനായിരം സ്‌ക്വയർ ഫീറ്റിൽ ഒരു ദിവസം ഒരു ലക്ഷം സാമ്പിൾ ശേഖരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇൻഹൗസ് എയർപോർട്ട് പി.സി.ആർ ടെസ്റ്റ് ലാബ് സജ്ജീകരിച്ച് ദുബായ്.

Read Next

നല്ല മധുരമുള്ള ചക്കയിൽ മഴവെള്ളം കയറിയാൽ മധുരം നഷ്ടപ്പെടും, അതിനൊരു പരിഹാരം ഉണ്ട് !

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »