Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുവതിയുടെ വയറ്റിൽ 14.5 കിലോ ഭാരമുള്ള മുഴ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു


ദുബൈ: ഇന്ത്യൻ യുവതിയുടെ വയറ്റിൽ നിന്നും 14.5 കിലോ ഗ്രാം ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വളരെ സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ദുബൈയിലുള്ള സ്വകര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഇതോടെ യുവതിയുടെ ഭാരം 75 കിലോയിൽ നിന്ന് 60 ആയി കുറഞ്ഞു.

30 വയസുള്ള ഇന്ത്യൻ യുവതി വണ്ണം കുറയ്ക്കാനായി വിവിധ തരത്തിലുള്ള മാർഗങ്ങൾ സ്വീകരിച്ചു വരിക ആയിരുന്നു. അതിനിടെയാണ് യുവതിയുടെ വയർ ദിവസേന വലുതായി വരുന്നത് ശ്രദ്ധയി ൽപ്പെട്ടത്. എന്നാൽ യുവതി ഇത് കാര്യമാക്കിയില്ല. 2022 ൽ ഇവർ നടത്തിയ സ്കാനിങ്ങിൽ വയറിൽ എന്തോ വളരുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു.

എന്നാൽ അത് എന്തെങ്കിലും തരത്തിലുള്ള സ്കാനിങ്ങിലെ പിഴവാണ് എന്ന് കരുതി അവർ തുടർ പരിശോധന നടത്തിയില്ല. ഒടുവിൽ ശ്വാസ തടസ്സമടക്കുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് ഇവർ ഡോക്ടറെ സമീപിച്ചത്.

തുടർന്ന് ഡോക്ടർമാർ സ്കാനിംഗ് നടത്താൻ തീരുമാനിച്ചു. ആദ്യം നടത്തിയ സ്കാനിങ്ങിൽ 37 സെന്റി മീറ്റർ വലിപ്പമുള്ള വയർ മുഴുവൻ വ്യാപിച്ചു കിടക്കുന്ന തരത്തിലുള്ള മുഴ കണ്ടെത്തി. വിശദമായി പരിശോധിക്കാനായി എം ആർ ഐ സ്കാനിങ് നടത്തി. അതിലൂടെ ഇതൊരു പാരാഓവറിയൻ ട്യൂമർ (paraovarian tumour) ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. ഇതേതുടർന്ന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.

പക്ഷെ, ഡോക്ടർമാർക്ക് മുന്നിൽ വലിയ ചില വെല്ലുവിളികൾ ഉണ്ടായിരുന്നു. മുഴ വയറ്റിനുള്ളിൽ വെച്ചു പൊട്ടിയാൽ അതുനുള്ളിൽ കാൻസർ ഉണ്ടെങ്കിൽ വയറ്റിൽ വ്യാപിക്കാനുള്ള സാധ്യതയുണ്ട് എന്ന് ഡോക്ടർമാർ വിലയിരുത്തി. അത് കൊണ്ട് ശാസ്ത്രക്രിയക്കായി പ്രത്യേക മുൻകരുതലുകൾ ഡോക്ടർമാർ സ്വീകരിച്ചിരുന്നു. എന്നാൽ ഈ മുഴ മറ്റൊരു അവയവത്തോടും ചേർന്ന് ആയിരുന്നില്ല ഉണ്ടായിരുന്നത്. അതിനാൽ ശസ്ത്രക്രിയ കൂടുതൽ സുരക്ഷിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി ഡോക്ടർമാർ അറിയിച്ചു.


Read Previous

ടോള്‍ പിരിക്കേണ്ട’; പാലിയേക്കരയില്‍ ടോള്‍ പിരിവ് അനുവദിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Read Next

ജയിലിലേക്ക് മൊബൈലും ലഹരിയും എറിയുന്നതിന് കൂലി 1000 മുതല്‍ 2000 രൂപ വരെ’; കണ്ണൂരില്‍ പിടിയിലായ അക്ഷയുടെ മൊഴി പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »