ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ജെഇഇ മെയിന്‍ 2025 സെഷന്‍ 1 പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ നടത്തുന്ന എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.inല്‍ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി ഫലം അറിയാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

പരീക്ഷ എഴുതിയ 14 വിദ്യാര്‍ഥികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്കും ലഭിച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ഇതില്‍ കൂടുതല്‍ പേരും രാജസ്ഥാന്‍ സ്വദേശികളാണ്. നൂറ് മാര്‍ക്കും ലഭിച്ച 14 പേരില്‍ 12 വിദ്യാര്‍ഥികളും ജനറല്‍ കാറ്റഗറിയില്‍ ഉള്ളവരാണ്. വെബ്‌സൈറ്റില്‍ കയറി വ്യൂ സ്‌കോര്‍ കാര്‍ഡ് അല്ലെങ്കില്‍ വ്യൂ ജെഇഇ മെയിന്‍ 2025 റിസല്‍റ്റില്‍ ക്ലിക്ക് ചെയ്ത് ഫലം അറിയാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
തുടര്‍ന്ന് ആപ്ലിക്കേഷന്‍ നമ്പറും പാസ് വേര്‍ഡും നല്‍കുന്നതോടെ ഫലം സ്‌ക്രീനില്‍ തെളിഞ്ഞുവരും. ബിഇ/ ബിടെക് പേപ്പര്‍ 1 പരീക്ഷയ്ക്കായി 13,11,544 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി 22,23,24,28,29 തീയതികളിലായിരുന്നു പരീക്ഷ.
