ബഹ്റൈനിൽ വാഹനാപകടം, 14കാരനായ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് സയ്യീദ് (14) ആണ് മരിച്ചത്. കൊല്ലം മുഖത്തലയാണ് സ്വദേശം. ഇന്ത്യൻ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.

കഴിഞ്ഞ ദിവസം ഹിദ്ദിൽ വെച്ചാണ് അപകടമുണ്ടായത്. രാത്രിയിൽ പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോഴായിരുന്നു അപകടം. ബഹ്റൈൻ പ്രവാസിയായ നൗഷാദ് സൈനുലാബുദ്ദീൻ ആണ് പിതാവ്. മൃതദേഹം കിങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Read Previous

കപ്പൽ ആക്രമണം അവസാനിപ്പിക്കുന്നതുവരെ യെമനിലെ ഹൂതികളെ ആക്രമിക്കുമെന്ന് അമേരിക്ക; കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി

Read Next

കോതമംഗലം താലൂക്കിലെ അടിവാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ റിയാദിൽ ഇഫ്താർ മീറ്റും കുടുംബ സംഗമവും നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »