Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോഡി അജണ്ട മറികടക്കാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞു, ഇന്ത്യാമുന്നന്നി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ മുന്നോട്ടുവന്നാല്‍ ബി ജെ പി യിലെ 15 എം പിമാര്‍ പാര്‍ട്ടി വിട്ട് കൂടെവരും: അഡ്വ: അനില്‍ ബോസ്.


റിയാദ്: കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇന്ത്യാമുന്നണി മുന്നോട്ടു വന്നാല്‍ ഭരണപക്ഷത്തുള്ള ബി ജെ പി യിലെ 15 എം പി മാര്‍ കൂടെ വരാന്‍ തയ്യാറായി നില്കുന്നുണ്ടെന്ന് കെപിസിസി വക്താവും,, അസംഘടിത തൊഴിലാളി ദേശീയ കോ-ഓർഡിനേറ്ററും രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോയാത്രയില്‍ അംഗമായിരുന്ന അഡ്വ: അനിൽ ബോസ് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളന ത്തില്‍ പറഞ്ഞു.

കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താന്‍ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും കര്‍ണ്ണാടക സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും വിവാദങ്ങള്‍ അടിസ്ഥാന രഹിതമെന്നും അനില്‍ ബോസ്

കെപിസിസി വക്താവും,, അസംഘടിത തൊഴിലാളി ദേശീയ കോ-ഓർഡിനേറ്ററുമായ അഡ്വ: അനില്‍ ബോസ്സ് റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു

കുതിര കച്ചവടത്തിലൂടെയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഹീന മാര്‍ഗത്തിലൂടെയോ സര്‍ക്കാരിനെ മറിച്ചിടില്ല മറിച്ച് സര്‍ക്കാരിനെതിരെയുള്ള നിലപാട് എടുക്കുന്ന കഷികളുമായി ആലോചിച്ച് ഉചിതമായ സമയത്ത് സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസ്‌ മുന്നോട്ടു വരുമെന്നും കാഴ്ചകാരായി നോക്കിനില്‍ക്കില്ല ഞങ്ങള്‍ വെയിറ്റ് ചെയ്യുകയാണ് മഹാരാഷ്ട്ര ഹരിയാന ജാര്‍ഖണ്ഡ് തെരെഞ്ഞെടുപ്പുകള്‍ക്ക് ശേഷം മാറ്റം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യയില്‍ ഇനി ജാതി പറഞ്ഞു ജനങ്ങളെ പറ്റിക്കാന്‍ സാധിക്കില്ല, അതിനു ഏറ്റവും വലിയ തെളിവാണ് യു പി യിലെ ഇന്ത്യാമുന്നണിയുടെ വിജയം അതില്‍ ഏറ്റവും രസകരമായ സംഭവം ഇന്ത്യ മുഴുവന്‍ രാമക്ഷേത്രം ചര്‍ച്ചയാക്കി വന്‍ ഭൂരിപക്ഷം പ്രതീക്ഷിച്ച ബി ജെ പി ക്ക് രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ തന്നെ അവര്‍ക്ക് മറുപടി കൊടുത്തു അയോധ്യ ക്ഷേത്രനിര്‍മാണത്തിന്റെ ചെയര്‍മാന്‍റെ മകന്‍ അയോധ്യയില്‍ പരാജയപെടുന്നു ഇതിലും വലിയ തിരിച്ചടി ബി ജെ പി ക്ക് കിട്ടാനില്ല. അധികാര രാഷ്ട്രിയത്തിന് വേണ്ടി മതത്തെ ഉപയോഗിച്ച് ജനങ്ങളെ തമ്മിലടിക്കാന്‍ ശ്രമിച്ചതിന് കിട്ടിയ ജനവിധിയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ പോലും സമ്മതിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ മുരളിയുടെ തോല്‍വി പാര്‍ടി കൃത്യമായി പഠിച്ചു വിലയിരുത്തും കോണ്‍ഗ്രസിന്‌ വോട്ട് ചെയ്തിരുന്ന ഒരു വിഭാഗത്തിന്‍റെ വോട്ട് സുരേഷ് ഗോപിക്ക് കിട്ടിയിട്ടുണ്ട് മാത്രമല്ല സുരേഷ് ഗോപി പോലും ഇതൊരു രാഷ്ട്രിയ വിജയമായി കാണുന്നില്ല.പരാജയം അത് കൃത്യമായി പഠിച്ച് തിരുത്തല്‍ നടപടിയുമായി മുന്നോട്ടു പോകും പാലക്കാട് ചേലക്കര ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടനെ സ്ഥാനര്തികളെ പ്രഖ്യാപിക്കും ഇപ്പോള്‍ നടക്കുന്ന സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഊഹാ പോഹങ്ങള്‍മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികം പ്രമാണിച്ച് ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ഓര്‍മയില്‍ ഒ സി എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അനില്‍ ബോസ് റിയാദില്‍ എത്തിയത്

വാര്‍ത്താസമ്മേളനത്തില്‍ റിയാദ് ഒ.ഐ.സി.സി ആക്റ്റിംഗ് പ്രസിഡന്റ്‌ സജീർ പൂന്തുറ, സംഘടനാ വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ആക്ടിംഗ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി എന്നിവർ സംബന്ധിച്ചു.


Read Previous

ദരിദ്രർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരിൽ ശ്രദ്ധ കേന്ദ്രീകരിക്കും; ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം കോടി രൂപയുടെ വായ്പാ പദ്ധതി; ബജറ്റിൽ ബിഹാറിന്  നേട്ടം, ആന്ധ്രാപ്രദേശിന് പ്രത്യേക സാമ്പത്തിക സഹായം; ബജറ്റ് അവതരണം തുടങ്ങി; ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തിളങ്ങുന്നുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

Read Next

എസ്എംഎ രോഗികൾക്ക് സാന്ത്വനമേകി കേളിയുടെ സ്നേഹസ്പർശം പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »