Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

15 പേരെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി; മറ്റൊരു ‘സൂപ്പര്‍ ഹീറോ’ ശരത് ബാബു ഇനി വയനാട്ടുകാരുടെ മനസുകളില്‍ ജീവിക്കും


കല്‍പ്പറ്റ: ഉരുള്‍പൊട്ടി കല്ലും മണ്ണും വെള്ളവും ഒഴുകിയെത്തിയപ്പോള്‍ 15 പേരെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ശരത് ബാബു ഇനി ചൂരല്‍മലയിലുള്ളവരുടെ മനസുകളില്‍ ജീവിക്കും. ദുരന്തഭൂമിയിലെ മറ്റൊരു ‘സൂപ്പര്‍ ഹീറോ’ ശരത് ബാബു (28)വരുംകാലങ്ങളിലും ചൂരല്‍മലയിലുള്ളവര്‍ മറക്കാത്ത ഒരു നോവായി മാറും.

ചൂരല്‍മല സ്വദേശി മുരുകന്റെയും സുബ്ബലക്ഷ്മിയുടെയും മകനാണ് ശരത്ബാബു. സാമൂഹിക പ്രവര്‍ത്തകനായി ചൂരല്‍മലക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രജീഷിന്റെ സുഹൃത്താണ് ശരത്. ആ ദുരന്തരാത്രിയില്‍ അച്ഛനെയും അമ്മയെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിപ്പോയതാണ് ശരത് ബാബു.

ഇപ്പോള്‍ വരാം നിങ്ങള്‍ ഇവിടെ ഇരിക്കണം’- എന്ന് അച്ഛനോടും അമ്മയോടും രണ്ടു സഹോദരിമാരോടും പറഞ്ഞാണ് ശരത് ബാബു പുറത്തേയ്ക്ക് പോയത്. ‘കാത്തിരി ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഞങ്ങള്‍ക്ക് ആകപ്പാടെ ഉണ്ടായിരുന്നതാണ് വിട്ടു പോയത്. എന്റെ കുട്ടി എവിടെ പോയോ എന്തോ…’- സുബ്ബലക്ഷ്മിയുടെ കരച്ചില്‍ കണ്ടുനിന്നവരുടെയും കണ്ണ് നിറച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായി പ്രജീഷിനൊപ്പം മൂന്നാമതും മലയുടെ മുകളില്‍ പോകു മ്പോള്‍ സുഹൃത്തുകള്‍ തടഞ്ഞതാണ്. പക്ഷേ ഇരുവരും ജീപ്പുമായി മലകയറി. പക്ഷേ ചൂരല്‍മല പാലത്തിനടുത്ത് എത്താന്‍ കഴിഞ്ഞില്ല. ആ ജീപ്പടക്കം രണ്ടുപേരെയും മണ്ണും വെള്ളവും കൊണ്ടുപോവുകയായിരുന്നു.


Read Previous

തിരുവനന്തപുരത്ത് ഒരാൾക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; കുളത്തിൽ ഇറങ്ങിയ 4 പേർക്ക് കടുത്ത പനി

Read Next

ഇന്നലെ മാത്രം ചാലിയാറില്‍ നിന്ന് കണ്ടെടുത്തത് 28 മൃതദേഹങ്ങള്‍; തീരാനോവായി വയനാട്; മരണം 385 ആയി, കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം നാളിലേക്ക്, തിരച്ചിലിനായി പോകുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »