ഒമാനിൽ എണ്ണ കപ്പൽ മറിഞ്ഞ് ഇന്ത്യക്കാരടക്കം 16 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു


മസ്ക്കറ്റ്: ഒമാനിൽ എണ്ണ കപ്പൽ മറിഞ്ഞ് ഇന്ത്യക്കാരടക്കം 16 പേരെ കാണാതായതായി റിപ്പോർട്ട്. 13 ഇന്ത്യൻ പൗരന്മാരുൾപ്പെടെ 16 പേരടങ്ങുന്ന ജീവനക്കാരെയാണ് കാണാതായതെന്ന് ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. കപ്പൽ തലകീഴായി മറിയുകയായിരുന്നു. പ്രധാന വ്യവസായ തുറമുഖമായ ദുഖമിലാണ് അപകടം നടന്നത്.

യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലാണ് മറിഞ്ഞത്. പ്രസ്റ്റീജ് ഫാൽക്കണിൻ്റെ ക്രൂവിൽ 13 ഇന്ത്യൻ പൗരന്മാരും മൂന്ന് ശ്രീലങ്കക്കാരും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. കപ്പലിൽ നിന്നും എണ്ണയോ എണ്ണ ഉൽപന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മാരിടൈം അധികൃതരുമായി ഏകോപിപ്പിച്ച് ഒമാനി അധികൃതർ സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.


Read Previous

ഇന്ത്യയിലെ പ്രതിമാസ വേതനം പാകിസ്ഥാന്‍, നൈജീരിയ എന്നീ അവികസിത രാജ്യങ്ങളേക്കാള്‍ കുറവ്; കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

Read Next

വെടിയേറ്റ ട്രംപിന്റെ ചിത്രമുള്ള ടീഷര്‍ട്ടിന് ലോകമെമ്പാടും വന്‍ ഡിമാന്‍ഡ്; വില്‍പ്പന നിരോധിച്ച് ചൈന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »