സൗദിയില്‍ സുരക്ഷാ ക്യാമറകൾ ഉപയോഗിക്കുന്നതിന് 18 നിബന്ധനകൾ, ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ അനധികൃതമായി മായ്ച്ച് കളഞ്ഞാലും, പ്രചരിപ്പിചാലും 20,000 റിയാല്‍ പിഴ


റിയാദ്: സൗദി അറേബ്യയിൽ സുരക്ഷാ ക്യാമറകൾ (സിസിടിവി) ഉപയോഗിക്കുന്നതിന് 18 നിബന്ധനകൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ മാനദണ്ഡങ്ങൾ പാലിച്ചി ല്ലെങ്കിൽ വൻ തുക പിഴ ലഭിക്കും. സിസിടിവി ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ 20,000 റിയാലാണ് പിഴ. ഇത്തരം വിവിധ നിയമലംഘനങ്ങൾ ക്കുള്ള പിഴകൾ സംബന്ധിച്ച വിശദ വിവരം ഇത്തരം പിഴകൾ അടയ്ക്കാൻ മന്ത്രാലയം ഏർപ്പെടുത്തിയ ‘ഈഫാ’ആപ്പിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ അനധികൃതമായി മായ്ച്ച് കളഞ്ഞാലും 20,000 റിയാൽ പിഴ ചുമത്തും. ക്യാമറകളും അതിെൻറ റെക്കോർഡിങ് സംവിധാനവും കേടുവരുത്തിയാലും പിഴ 20,000 റിയാലാണ്. പൊതുസുരക്ഷാ വകുപ്പിെൻറ അനുമതി വാങ്ങാതെ തെർമൽ കാമറകൾ സ്ഥാപിച്ചാൽ പിഴ 10,000 റിയാലും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത കാമറകളും അനുബന്ധസ്ഥാപനങ്ങളും സ്ഥാപിച്ചാൽ 500 റിയാലുമാണ് പിഴ.

ലേഡീസ് ബ്യൂട്ടിപാർലറുകൾ, സ്പാകൾ, വിവിധതരം ക്ലബ്ബുകൾ എന്നിവക്കുള്ളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കൽ, ഹോട്ടലുകളും ഫർണിഷ്ഡ് അപാർട്ട്‌മെൻറുകളും അടക്കമുള്ള ടൂറിസ്റ്റ് താമസസൗകര്യങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ, ഓപ്പറേഷൻ തിയേറ്ററുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ, മെഡിക്കൽ പരിശോധനാ മുറികളിലും ഫിസിയോ തെറാപ്പി മുറികളിലും കിടത്തി ചികിത്സി ക്കുന്ന മുറികളിലും വസ്ത്രം മാറുന്ന മുറികളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ, പൊതുസുരക്ഷാ വകുപ്പിെൻറ അനുമതിയില്ലാതെ ഓഡിയോ റെക്കോർഡിങ് ഉപകരണം പ്രവർത്തിപ്പിക്കൽ, ടോയ്‌ലറ്റുകൾക്കകത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 10,000 റിയാലാണ് പിഴ.


Read Previous

ഇന്ത്യയിലെ 31-ാമത്തെ ശാഖയുമായി ലുലു ഫോറെക്സ്, കോഴിക്കോട് ലുലു മാളിൽ ഉദ്ഘാടനം ചെയ്തു

Read Next

ആര്‍എസ്എസ് പ്രധാന സംഘടന; കൂടിക്കാഴ്ചയില്‍ അപാകതയില്ല; എപ്പോഴാണ് നിങ്ങള്‍ക്ക് അന്‍വറിനോട് മൊഹബത്ത് തോന്നിയത്?’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »