Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബംഗ്ലാദേശില്‍ 19,000 ഇന്ത്യക്കാര്‍; ന്യൂനപക്ഷങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു; ആക്രമണങ്ങൾ ആശങ്കാജനകമാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ; സാഹചര്യം വിലയിരുത്തി വരുന്നതായി കേന്ദ്രം


അക്രമം രൂക്ഷമായ ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹവുമായി സർക്കാർ ബന്ധപ്പെടുന്നു ണ്ടെന്നും അവിടുത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൊവ്വാഴ്ച പറഞ്ഞു. ബംഗ്ലാദേശിൽ വ്യാപകമായ കൊള്ളയും കലാപവും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടയിൽ അതിർത്തി കാക്കുന്ന സേനയോട് അസാധാരണമായ ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

ബംഗ്ലാദേശിലെ സ്ഥിതിവിലയിരുത്താൻ വിളിച്ചുചേർത്തിയ സർവകക്ഷി യോഗത്തിൽ വിദേശകാര്യ മന്ത്രി അധ്യക്ഷത വഹിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയിലേക്ക് വരാൻ ഷെയ്ഖ് ഹസീന അനുമതി അഭ്യർത്ഥിച്ചെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിക്കടുത്തുള്ള സുരക്ഷിത ഭവനത്തിൽ പാർപ്പിച്ചിരിക്കുന്ന ഹസീനയു ടെ ഭാവി പരിപാടിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല.

ന്യൂനപക്ഷങ്ങൾക്കും അവരുടെ വീടുകൾക്കുമെതിരായ ആക്രമണങ്ങൾ ആശങ്കാ ജനകമാണെന്ന് ജയശങ്കർ പറഞ്ഞു.”ന്യൂനപക്ഷങ്ങളുടെ നിലയുമായി ബന്ധപ്പെട്ട് ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അവരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാൻ വിവിധ ഗ്രൂപ്പുകളും സംഘടനകളും മുൻകൈയെടുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. സ്വാഭാവികമായും. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതുവരെ ഞങ്ങളുടെ ആശങ്ക തുടരും.

ക്ഷേത്രങ്ങൾ അഗ്നിക്കിരയാക്കുന്നതിൻ്റെയും ഹിന്ദുക്കളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നതിൻ്റെയും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെയാണ് ജയശങ്കറിൻ്റെ പ്രതികരണം. ബംഗ്ലാദേശിലെ ഖുൽനയിൽ സ്ഥിതി ചെയ്യുന്ന മെഹർപൂരിലെ ഒരു ഇസ്‌കോൺ ക്ഷേത്രവും ഒരു കാളി ക്ഷേത്രവും നശിപ്പിക്കുകയും തീയിടുകയും ചെയ്തു. രണ്ട് ഹിന്ദു കൗൺസിലർമാരെയും ആൾക്കൂട്ടം മർദ്ദിച്ചു.


Read Previous

പരിശോധിക്കാത്ത ഒരു മേഖലയും പ്രദേശത്ത് ഉണ്ടാകില്ല; സംസ്‌കാരത്തിനായി കുടുതല്‍ സ്ഥലം ഏറ്റെടുക്കും; ഡിഎന്‍എ ടെസ്റ്റ് സ്വകാര്യ ലാബുകളില്‍ നടത്തും’

Read Next

നാടക രംഗത്തെ അതുല്യ കലാകാരി; നടി വിജയലക്ഷ്മി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »