1 സി 2025, ഗ്രീഷ്മയ്ക്ക് ഏകാന്ത തടവില്ല; വധശിക്ഷ കിട്ടി ഈ വർഷം എത്തുന്ന ആദ്യ പ്രതി


തിരുവനന്തപുരം: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലിൽ ഈ വർഷം എത്തുന്ന ഒന്നാം നമ്പർ പ്രതിയാണു ​ഗ്രീഷ്മ. 1 സി 2025 എസ്എസ് ​ഗ്രീഷ്മ എന്നാകും ഇനി ജയിൽ രേഖകളിൽ.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും സുപ്രീം കോടതി വിധിയുള്ളതിനാൽ എകാന്ത തടവിൽ പാർപ്പിക്കില്ല. മാത്രമല്ല റിമാൻഡ് തടവുകാരിയായി ഒന്നര വർഷത്തോളം ഇവിടെ കഴിഞ്ഞതിനാൽ പല തടവുകാരേയും ​ഗ്രീഷ്മയ്ക്കു പരിചയവുമുണ്ട്.

ആദ്യ നാലഞ്ച് ദിവസം ​ഗ്രീഷ്മ ജയിലിൽ ഉദ്യോ​ഗസ്ഥരുടെ നിരീക്ഷണത്തിലാകും. അതിനു ശേഷം പുറത്തിറക്കും. എന്നാൽ മറ്റു തടവുകാർക്കു ലഭിക്കുന്ന പരോളോ സാധാരണ അവധിയോ ലഭിക്കില്ല.

വിധിയുടെ പകർപ്പു ലഭിച്ചാൽ ഒരു മാസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകാം. എന്നാൽ അഞ്ചാറു വർഷം കഴിഞ്ഞേ ഇത്തരം ഹർജികൾ പരി​ഗണിക്കാറുള്ളു. വധശിക്ഷ ഹൈക്കോടതി ശരിവച്ചാൽ സുപ്രീം കോടതിയെ സമീപിക്കാം.


Read Previous

വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

Read Next

കേരളത്തിനു വേണ്ട മദ്യം ഇവിടെ ഉത്പാദിപ്പിക്കും, അതിൽ എന്താണ് എതിർപ്പ്?; വിവാദത്തിനു പിന്നിൽ സ്പിരിറ്റ് ലോബിയെന്ന് ഗോവിന്ദൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »