വാട്ട്‌സ്സ്ആപ്പ് ​ഗ്രൂപ്പിൽ ഭീഷണി സന്ദേശ പോസ്റ്റുമായി 20 -കാരൻ


നാളെ പ്രണയികളുടെ ദിവസമാണ്. വാലന്റൈൻസ് ഡേ. മിക്കവാറും പ്രണയികൾ ഒരുമിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന ദിവസം. എന്നാൽ, ദില്ലിയിൽ നിന്നുള്ള ഒരു യുവാവ് തന്റെ ദുരനുഭവമാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പങ്കുവച്ചിരി ക്കുന്നത്. യുവാവ് പറയുന്നത്, താനും തന്റെ കാമുകിയും കൈപിടിച്ചിരുന്നതിന്റെ പേരിൽ തന്റെ ഹൗസിം​ഗ് സൊസൈറ്റിയിലുള്ളവർ വാട്ട്സാപ്പ് ​ഗ്രൂപ്പിൽ ഭീഷണി സന്ദേശങ്ങൾ അയക്കുന്നു എന്നാണ്. ​ഗ്രൂപര്പ് ചാറ്റിലാണ് ഇവർ സന്ദേശങ്ങൾ അയക്കുന്നത്. 

അവരെ പാഠം പഠിപ്പിക്കണം എന്ന് തുടങ്ങി അയൽക്കാർ അയച്ച മെസ്സേജുകളുടെ സ്ക്രീൻഷോട്ടും 20 -കാരനായ യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘അവരെ ഒരു പാഠം പഠിപ്പിക്കണം, അതിനി പൊലീസിനെ കൂടി ഉൾപ്പെടുത്തിയിട്ടാ ണെങ്കിൽ അങ്ങനെ’ തുടങ്ങിയ സന്ദേശങ്ങളാണ് അയൽക്കാർ പങ്കുവയ്ക്കുന്നത്. 


Read Previous

ആരോഗ്യ മന്ത്രി വീണാ ജോർജിൻറെ സാന്നിധ്യത്തിൽ സിപിഎമ്മിൽ ചേർന്ന കാപ്പക്കേസ് പ്രതിയെ നാടുകടത്തി

Read Next

അബ്ദുൽ റഹീം മോചന കേസ് ഇന്നും പരിഗണിച്ചില്ല; കേസ് എട്ടാം തവണയും മാറ്റിവെച്ച് കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »