റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന കേസ് വൈകുന്നു . കേസ് പരിഗണിക്കുന്നത് എട്ടാം തവണയും റിയാദ് കോടതി മാറ്റിവെച്ചു. സൗദി സമയം 11.30ന് (ഇന്ത്യന്‍ സമയം രണ്ട് മണിക്ക്) റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിക്കുമെ ന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. അബ്ദുറഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും, നാട്ടിലെയും, റിയാദിലെയും റഹീം നിയമ സഹായ സമിതിയും.

കഴിഞ്ഞ ഫെബ്രുവരി 2ന് കോടതി ഹര്‍ജി പരഗണിച്ചിരുന്നുവെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഇന്നത്തേക്ക് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയശേഷം പലതവണ അബ്ദുറഹീമിന്റെ മോചന ഹര്‍ജി കോടതി പരിഗണി ച്ചെങ്കിലും നീട്ടിവെക്കുകയായിരുന്നു. കേസില്‍ അന്തിമ വിധിയാണ് ഇനി കോടതിയില്‍ നിന്ന് വരേണ്ടത്.
2006ലാണ് അബ്ദുല്‍ റഹീം സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബര്‍ 26ന് ജോലിക്കിടെ സ്‌പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹിമാന്‍ അല്‍ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകന്‍ മരിച്ച കേസിലാണ് ജയിലിലടയ്ക്ക പ്പെട്ടത്. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുല്‍ റഹീമിന് വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ചിരുന്നു. സൗദി കുടുംബം ആവശ്യപ്പെട്ട 1.5 കോടി റിയാല്‍ (34 കോടി രൂപ) ദിയാധനം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. വധശിക്ഷ റദ്ദാക്കിയശേഷം 2024 നവംമ്പര്‍ 12ന് ഉമ്മയും സഹോദരനും അമ്മാവനും റിയാദ് ഇസ്‌കാനിലുള്ള ജയിലി ലെത്തി റഹിമിനെ നേരില്‍ കണ്ടിരുന്നു.