Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാര്‍ഡിന് 200രൂപയും, തപാല്‍ചിലവ് 45ഉം വാങ്ങുന്നുണ്ടെങ്കിലും, ആര്‍.സി.യും ലൈസന്‍സും കിട്ടാന്‍ ഇനി ആര്‍.ടി.ഓഫീസ് കയറിയിറങ്ങണം


കാര്‍ഡിന് 200 രൂപയും തപാല്‍ചെലവായി 45 രൂപയും വാങ്ങുന്നുണ്ട്. ഇതില്‍ 60 രൂപ കാര്‍ഡ് തയ്യാറാക്കുന്നതിനും 41 രൂപ തപാലിനും നല്‍കണം. ബാക്കി തുക സര്‍ക്കാരിന്

ഡ്രൈവിങ് ലൈസന്‍സിനും ആര്‍.സി.ക്കും അച്ചടിക്കൂലിയും തപാല്‍ചെലവും നല്‍കിയവര്‍ അവ കൈപ്പറ്റാന്‍ ആര്‍.ടി ഓഫീസുകളില്‍ കയറി ഇറങ്ങേണ്ടിവരും. 10 ലക്ഷം കാര്‍ഡുകളാണ് വിതരണം ചെയ്യാനുള്ളത്. ഇതിനുള്ള സജ്ജീകരണമോ ജീവനക്കാരോ ആര്‍.ടി. ഓഫീസുകളിലില്ല. തപാല്‍വകുപ്പിന് രണ്ടുകോടി രൂപ കുടിശ്ശികയുള്ളതിനെത്തുടര്‍ന്നാണ് രേഖകള്‍ നേരിട്ട് നല്‍കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചത്.

രേഖകള്‍ ആവശ്യമുള്ളവര്‍ കൂട്ടത്തോടെ ഓഫീസുകളിലേക്ക് എത്തിയാല്‍ ഇടനിലക്കാര്‍ മുതലെടുത്തേക്കും. ഇടനിലക്കാരില്‍നിന്ന് പണം കൈപ്പറ്റി ഉദ്യോഗസ്ഥര്‍ രേഖകള്‍ കൈമാറുന്നതായി വിജിലന്‍സ് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിര്‍ത്തിയ സംവിധാനമാണ് വീണ്ടുമെത്തുന്നത്. എ.ടി.എം. കാര്‍ഡുകളുടെ മാതൃകയിലുള്ള പെറ്റ് ജി കാര്‍ഡിലെ ലൈസന്‍സ്, ആര്‍.സി. വിതരണം താറുമാറാക്കിയത് ധന, മോട്ടോര്‍വാഹനവകുപ്പുകളുടെ വീഴ്ചയാണ്.

കാര്‍ഡിന് 200 രൂപയും തപാല്‍ചെലവായി 45 രൂപയും വാങ്ങുന്നുണ്ട്. ഇതില്‍ 60 രൂപ കാര്‍ഡ് തയ്യാറാക്കുന്നതിനും 41 രൂപ തപാലിനും നല്‍കണം. ബാക്കി തുക സര്‍ക്കാരിന് ലഭിക്കും. അപേക്ഷകര്‍ നല്‍കുന്ന തുക നേരിട്ട് ട്രഷറിയിലേക്കാണ് പോകുന്നത്. ചെലവാകുന്ന തുക പിന്നീട് മോട്ടോര്‍വാഹനവകുപ്പിന് അനുവദിക്കും. ഇതിലെ കാലതാമസമാണ് പദ്ധതി താറുമാറാക്കിയത്.

തപാല്‍, അച്ചടി ചെലവുകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രത്യേകം അക്കൗണ്ടിലേക്ക് വാങ്ങിയാല്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. എന്നാല്‍, അപേക്ഷകരില്‍നിന്ന് വാങ്ങുന്ന തുക പൂര്‍ണമായും ട്രഷറി അക്കൗണ്ടിലേക്ക് സ്വീകരിക്കണമെന്ന് ധനവകുപ്പ് ശഠിച്ചതോടെയാണ് നിലവിലെ പ്രതിസന്ധിയുണ്ടായത്.

20 ലക്ഷം ലൈസന്‍സും അഞ്ചുലക്ഷം ആര്‍.സി.യും ഇതുവരെ അച്ചടിച്ചിട്ടുണ്ട്. ഫീസായി 61.25 കോടി വാങ്ങിയപ്പോള്‍ ചെലവായത് 26.25 കോടി രൂപമാത്രമാണ്. ഇത്രയും ലാഭകരമായ ഇടപാടായിട്ടുപോലും കാര്‍ഡുകള്‍ അച്ചടിച്ചതിന്റെ തുക കൃത്യമായി നല്‍കാന്‍ ധനവകുപ്പിന് കഴിയുന്നില്ല. കാര്‍ഡ് അച്ചടി ആരംഭിക്കാന്‍ 15 കോടി രൂപ ഉടന്‍ അനുവദിച്ചേക്കും.


Read Previous

ബി.ജെ.പി.യുടെ ലക്‌ഷ്യം 370 സീറ്റ്; മോദി സര്‍ക്കാര്‍ ഹാട്രിക് നേടും, ജെ.പി. നഡ്ഡ

Read Next

പരീക്ഷാഹാളിൽനിന്ന് മൊബൈൽ പിടിച്ചു; വിദ്യാർഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »