ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ അധിക തീരുവയുടെ ഗുണം അമേരിക്കന്‍ പൗരന്‍മാര്‍ക്ക് നേരിട്ട് ലഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താരിഫി ലൂടെയുണ്ടായ നേട്ടത്തിന്റെ ഒരു വിഹിതം ജനങ്ങള്‍ക്കും നല്‍കാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി പൗരന്‍മാര്‍ക്ക് 2000 ഡോളര്‍ നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

താരിഫിനെ എതിര്‍ക്കുന്നവര്‍ വിഡ്ഢികളാണ് എന്ന് തുടങ്ങുന്ന കുറിപ്പിലൂടെ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ആദരണീയവുമായ രാജ്യമാണ് നമ്മള്‍, പണപ്പെരുപ്പമില്ല. വിരമിക്കല്‍ സേവിങ്സ് പ്ലാന്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. നമ്മള്‍ ട്രില്യണ്‍ കണക്കിന് ഡോളറുകള്‍ നേടുന്നുണ്ട്, 37 ട്രില്യണ്‍ ഡോളര്‍ വരുന്ന അമേരിക്കയുടെ ഭീമമായ കടം ഉടന്‍ തിരിച്ചടയ്ക്കാന്‍ തുടങ്ങും.
രാജ്യത്തെ നിക്ഷേപം റെക്കോര്‍ഡ് കൈവരിച്ചു. താരിഫ് ഉയര്‍ത്തിയതിന്റെ ഫലമായി ഒരാള്‍ക്ക് കുറഞ്ഞത് 2000 ഡോളര്‍ ലാഭവിഹിതം നല്‍കാന്‍ കഴിയും. എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതില്‍ ഉയര്‍ന്ന വരുമാനമുള്ളവര്‍ ഉള്‍പ്പെടില്ലെന്നും ട്രംപ് വ്യക്തമാക്കുന്നു. എന്നാല്‍, പ്രഖ്യാപനം എന്ന് മുതല്‍ നടപ്പാക്കുമെന്നോ എങ്ങനെ പണം നല്‍കുമെന്നോ ട്രംപ് വ്യക്തമാക്കുന്നില്ല.
വിദേശ രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ചുമത്തിയ അമിത താരിഫില്‍ യുഎസ് സുപ്രീം കോടതി ഉള്‍പ്പെടെ സംശയം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ പ്രതികരണം. ദേശീയ അടിയന്ത രാവസ്ഥകളില്‍ മാത്രം ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള 1977-ലെ നിയമപ്രകാരമാണ് താരിഫ് നടപ്പാക്കിയത്. ഇതിലൂടെ പ്രസിഡന്റ് പ്രസിഡന്റ് യുഎസ് കോണ്‍ഗ്രസിന്റെ അധികാരത്തില്‍ കടന്നുകയറിയോ എന്നായിരുന്നു കഴിഞ്ഞയാഴ്ച യുഎസ് സുപ്രീംകോടതി ഉയര്‍ത്തിയ ചോദ്യം.
