ലക്‌നൗ: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മുംബയ് ഇന്ത്യന്‍സിന് 204 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി. ആദ്യ ഓവര്‍ മുതല്‍ അതിവേഗം റണ്‍സ് കണ്ടെത്തിയ എല്‍എസ്ജി പവര്‍പ്ലേ പിന്നിടുമ്പോള്‍ 69 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് 60(31) തകര്‍ത്തടിക്കുമ്പോള്‍ താരത്തെ പുറത്താക്കിയ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂര്‍ ആണ് എംഐക്ക് ബ്രേക് ത്രൂ നല്‍കിയത്.

മു്ബയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.
ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്. മറ്റൊരു ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രവും 53(28) അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങി. നിക്കോളാസ് പൂരന്‍ 12(6), ക്യാപ്റ്റന്‍ റിഷഭ് പന്ത് 2(6) എന്നിവര്‍ മാര്‍ഷിന് പിന്നാലെ മടങ്ങിയപ്പോള്‍ എല്‍എസ്ജി 76ന് പൂജ്യം എന്ന നിലയില്‍ നിന്ന് 107ന് മൂന്ന് എന്ന നിലയിലേക്ക് വീണു. മാര്‍ക്രത്തിന് കൂട്ടായി ആയുഷ് ബദോനി 30(19) ടീമിനെ മുന്നോട്ട് നയിച്ചു.
ഡേവിഡ് മില്ലര്‍ 27(14), അബ്ദുള്‍ സമദ് 4(2), ഷാര്‍ദുല്‍ താക്കൂര്‍ 5(2), ആകാശ് ദീപ് 0(1) ആവേശ് ഖാന്‍ 2*(1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. മുംബയ്ക്ക് വേണ്ടി ഹാര്‍ദിക് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട്, അശ്വനി കുമാര്‍, വിഘ്‌നേഷ് പുത്തൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.