ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനാ നടപടികൾ ശക്തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. കണക്കനുസരിച്ച് ജനുവരി 30 മുതൽ ഫെബ്രുവരി 05 വരെ 21,477 നിയമലംഘകരാണ് പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും നടത്തിയ സംയുക്ത പരിശോധനയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇവരെ പിടികൂടിയത്. 13,638 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്. 4,663 അതിർത്തി സുരക്ഷാ ലംഘകരും 3,176 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്.

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,316 പേർ അറസ്റ്റിലായി. ഇവരിൽ 58 ശതമാനവും എത്യോപ്യൻ പൗരന്മാരാണ്. 40 ശതമാനം യമനികളും രണ്ട് ശതമാനം മറ്റു രാജ്യക്കാരുമാണ്. അതേസമയം അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 77 പേർ അറസ്റ്റിലായി. താമസം, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 13 പേരും പിടിയിലായിട്ടുണ്ട്.
നിലവിൽ നിയമ നടപടികൾ നേരിടുന്ന 37,120 നിയമലംഘകരിൽ 33,547 പുരുഷന്മാരും 3,573 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 28,661 പേരെ അവരുടെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 2,919 പേരെ തിരിച്ചയക്കാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി 8,733 പേരെ നാടുകടത്തുകയും ചെയ്തു.
ആർക്കെങ്കിലും അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പുനൽകി. ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും.
