Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയില്‍ 2500 രാഷ്ട്രീയ പാര്‍ട്ടികള്‍; നാനാത്വമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി


അക്ര: നാനാത്വമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയില്‍ 2500 ലധികം രാഷ്ട്രീയ പാര്‍ട്ടികളുണ്ടെന്നും അദേഹം പറഞ്ഞു. ഘാനയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു.

പ്രധാനമന്ത്രിയുടെ പരാമര്‍ശം ഘാന പാര്‍ലമെന്റ് ചേംബറില്‍ അമ്പരപ്പുയര്‍ത്തി. ചിരിയോടെ മോഡി ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥ ജനാധിപത്യം ചര്‍ച്ചയും സംവാദവും പ്രോത്സാഹിപ്പിക്കുന്നു. അത് ജനങ്ങളെ ഏകോപിപ്പിക്കുന്നു. അത് അന്തസിനെ പിന്തുണയ്ക്കുന്നുവെന്നും മനുഷ്യവകാശങ്ങളെ അനുകൂലിക്കു ന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

തങ്ങള്‍ക്ക് ജനാധിപത്യമെന്നത് വെറുമൊരു സംവിധാനം മാത്രമല്ല. അടിസ്ഥാന മൂല്യങ്ങളുടെ ഭാഗമാണെന്ന് ആദ്യം ഹിന്ദിയിലും പിന്നീട് ഇംഗ്ലീഷിലും അദേഹം പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യ ത്തിന്റെ കരുത്തെന്നത് വിപുലമായ നാനാത്വമാണ്.

ഇന്ത്യയില്‍ 22 ഔദ്യോഗിക ഭാഷകളും ആയിരക്കണക്കിന് ഭാഷാ ഭേദങ്ങളും ഉണ്ട്. അതിനാലാണ് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നെത്തുന്നവരേയും തുറന്ന മനസോടെ ഇന്ത്യ സ്വീകരിക്കുന്നതെന്നും മോഡി വ്യക്തമാക്കി. ഇക്കാരണങ്ങളൊക്കെയാണ് ലോകത്തിന്റെ ഏത് കോണില്‍ എത്തിപ്പെട്ടാലും ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ ഇടപഴകാനാകുന്നതെന്നും അദേഹം പറഞ്ഞു.


Read Previous

നടക്കാനിറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം, കണ്ണൂർ സ്വദേശി അയർലൻഡിൽ മരിച്ചു

Read Next

മുപ്പതിനായിരം ഉത്തര കൊറിയന്‍ സൈനികര്‍ കൂടി റഷ്യയിലേക്ക്; ആ വീഡിയോ കണ്ടപ്പോള്‍ കിം കണ്ണീരണിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »