പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളി; ചരിത്രത്തിലാദ്യം


തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളി സര്‍ക്കാര്‍. സംസ്ഥാന ബജറ്റ് പ്രകാരം കെഎസ്ഇബി സർക്കാരിന് നൽകേണ്ട വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കിയതിന്റെ ഭാഗമായാണ് നടപടി. അതിനാല്‍ ഇത് ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ വൈദ്യുതി നിരക്കിനെ ബാധിക്കില്ല.

ചരിത്രത്തിലാദ്യമായാണ് പൊതുമേഖലയുടെ ഇത്രയും വലിയ കുടിശിക എഴുതിത്ത ള്ളുന്നതെന്നും മന്ത്രി പി രാജീവ് അറിയിച്ചു. ഇതോടെ വ്യവസായ വകുപ്പിന് കീഴിലുള്ള 18 സ്ഥാപനങ്ങളുടെ ഭീമമായ ബാധ്യതയാണ് ഒഴിവായി. ഏറ്റവും കൂടുതല്‍ കുടിശിക വരുത്തിയത് ഓട്ടോകാസ്റ്റ് ലിമിറ്റഡാണ്. 113.08 കോടി രൂപയായിരുന്നു കുടിശിക.

ടെക്സ്റ്റൈൽ കോർപ്പറേഷൻ– 53.69 കോടിയും കേരളാ സിറാമിക്സ്- 44 കോടിയും തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ- 12. 86 കോടിയും മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ-12.71 കോടിയും നല്‍കാനുണ്ട്. യഥാസമയം ബിൽ അടക്കാത്തതുമൂലം വൈദ്യുതി വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൊതുമേഖലാ സ്ഥാപനങ്ങളെ ബാധിച്ചിരുന്നു.


Read Previous

കൊല്ലത്ത് കാർ തടഞ്ഞു നിർത്തി യുവതിയെയും യുവാവിനെയും തീ കൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ

Read Next

വാറ്റുചാരായം പിടിക്കാൻ പോയി, പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ച് എക്സൈസ് ഉദ്യോ​ഗസ്ഥൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »