Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

300 കിലോ ആര്‍ഡിഎക്‌സ്, എകെ 47, വെടിക്കോപ്പുകള്‍; ഡല്‍ഹിക്ക് സമീപം പിടിച്ചെടുത്തത് വന്‍ സ്‌ഫോടകശേഖരം, സൂക്ഷിച്ചത് ആശുപത്രിയില്‍, രണ്ട് ഡോക്ടര്‍മാരും പിടിയില്‍


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിന് സമീപത്തു നിന്ന് വന്‍തോതില്‍ സ്‌ഫോടക ശേഖരം പിടികൂടി. ഉഗ്രസ്‌ഫോടകശേഷിയുള്ള 300 കിലോ ആര്‍ഡിഎക്‌സ്, എ കെ -47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിലെ ഒരു ആശുപത്രിയില്‍ നിന്നാ ണ് ഭീകരവിരുദ്ധ സ്‌ക്വാഡ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ഭീകരബന്ധമുണ്ടെന്ന സംശയത്തെത്തുര്‍ന്ന് ജമ്മു കശ്മീര്‍ സ്വദേശിയായ ഡോക്ടര്‍ ആദില്‍ അഹമ്മദ് റാത്തര്‍ ഏതാനും ദിവസം മുമ്പ് പിടിയിലായിരുന്നു. ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഡോക്ടര്‍ ആദിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കളെക്കുറിച്ച് വിവരം ലഭിച്ചത്.

തുടര്‍ന്ന് ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫരീദാബാദിലെ അല്‍ ഫലാ ഹോസ്പിറ്റലില്‍ റെയ്ഡ് നടത്തുകയും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സഹായം നല്‍കിയത്, കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ മുസമ്മില്‍ ആണെന്നാണ് വിവരം.

സ്‌ഫോടക വസ്തുക്കള്‍ എവിടെയൊക്കെ ആക്രമണം നടത്തുക ലക്ഷ്യമിട്ടാണ് സൂക്ഷിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ക്കായി ഡോ. ആദില്‍ അഹമ്മദിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. നേരത്തെ, അനന്തനാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോ. ആദിലിന്റെ ലോക്കറില്‍ നിന്ന് എകെ-47 റൈഫിളും മറ്റ് വെടിക്കോപ്പുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിയിലായ ഡോക്ടര്‍മാര്‍ക്ക് ജമ്മു കശ്മീരിലെ ഭീകര സംഘടനകളായ ജയ്‌ഷെ മുഹമ്മദ്, ഗസ് വാത് അല്‍ ഹിന്ദ് എന്നിവയുമായും ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.


Read Previous

പിആറിന് കാശ് കൊടുത്തിട്ടുണ്ട്, 16 ലക്ഷമല്ല; എത്ര രൂപ കൊടുത്തെന്ന് വെളിപ്പെടുത്തി അനുമോൾ

Read Next

‘ചെവിയിൽ എപ്പോഴും ആ  ശബ്ദം’; വിനയായത് യുവാക്കൾക്ക് ഉൾപ്പെടെയുള്ള ശീലം, പിന്നാലെ സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »