അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം; ശ്രീനഗറില്‍ നിന്നുള്ള വിമാന സര്‍വീസ് ചൊവ്വാഴ്‌ച മുതല്‍ 


ശ്രീനഗർ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കുറഞ്ഞ സാഹചര്യത്തിൽ ശ്രീനഗർ അന്താ രാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ചൊവ്വാഴ്‌ച രാവിലെ മുതൽ പുനരാരം ഭിക്കുമെന്ന് വിമാനത്താവള ഡയറക്‌ടര്‍ ജാവേദ് അഞ്ജും തിങ്കളാഴ്‌ച ഇടിവി ഭാരതിനോട് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് അടച്ചിട്ടിരുന്ന രാജ്യത്തുടനീളമുള്ള 32 വിമാനത്താവളങ്ങൾ ഇന്ന് (മെയ് 12) മുതൽ 32 വിമാനത്താവളങ്ങള്‍ പുനരാരംഭിക്കുമെന്ന് എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) തിങ്കളാഴ്‌ച അറിയിച്ചു. സംഘർഷത്തെത്തുടർന്ന് പൊതു ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തിന്‍റെ വടക്കു പടിഞ്ഞാ റന്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചിട്ടിരുന്നത്. ശ്രീനഗർ, അമൃത്സർ എന്നിവയുൾപ്പെടെയുള്ള 32 വിമാനത്താവളങ്ങളിൽ നിന്നുള്ള സിവിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ മെയ് 9 മുതൽ മെയ് 15 വരെ നിർത്തിവയ്ക്കാനായിരുന്നു നിര്‍ദേശം.

അതേസമയം ഛണ്ഡിഗഡിലെ വിമാനത്താവളത്തില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്‌ച (മെയ് 12) മുതല്‍ പുനരാരംഭിച്ചു. ചണ്ഡീഗഡ് ഇന്‍റര്‍നാഷണൽ എയർപോർട്ട് ലിമിറ്റഡിന് പുറമേ, മൊഹാലി ഡെപ്യൂട്ടി കമ്മീഷണറും വിമാന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി സ്ഥിരീകരിച്ചു. “വിമാന സർവീ സുകൾ പുനരാരംഭിച്ചു. ചണ്ഡീഗഡിലെ ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തി ലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ 2025 മെയ് 12 ന് രാവിലെ 10:30 മുതൽ പുനരാരംഭിച്ചുവെ ന്നാണ് അധികൃതര്‍ അറിയിച്ചത്.

കര, വ്യോമ,നാവിക മേഖലകളിലെ എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും ഉടനടി നിർത്തി വയ്ക്കാൻ ശനിയാഴ്‌ച ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി. ഇതിനെ തുടര്‍ന്നാണ് അടച്ചിട്ട വിമാനത്താവളങ്ങള്‍ വീണ്ടും തുറന്നത്.


Read Previous

ഇന്ത്യയുടെ പോരാട്ടം ഭീകരതയ്ക്കെതിരെ, പാകിസ്ഥാനെതിരെയല്ലെന്നും എയര്‍ ചീഫ് മാര്‍ഷല്‍ എ കെ ഭാരതി’; ഇന്ത്യ ആകാശ് സിസ്റ്റം ഉപയോഗിച്ചു, പാകിസ്ഥാന്‍റെ ചൈനീസ് മിസൈലുകൾ ലക്ഷ്യം കണ്ടില്ല; ദൃശ്യങ്ങൾ പുറത്തുവിട്ട് സേന പാകിസ്ഥാനുണ്ടായ നഷ്‌ടങ്ങള്‍ക്ക് ഉത്തരവാദികള്‍ അവര്‍ തന്നെ

Read Next

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും; ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം; ഇന്ന് രാത്രി എട്ടിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »