റിയാദ്: സൗദിയിൽ 360 വനിതാസൈനികർ കൂടി പരിശീലനം പൂർത്തിയാക്കി സൗദി പട്ടാളത്തിന്റെ ഭാഗമായി. സൈന്യത്തിൽ വനിതകളെ ചേർക്കാൻ തുടങ്ങിയ ശേഷമുള്ള ഏഴാമത്തെ ബാച്ചാണിത്. റിയാദിലെ വിമൻസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ബിരുദവും പ്രായോഗിക പരിശീലനവും പൂർത്തിയാക്കിയത്.
![](https://malayalamithram.in/wp-content/uploads/2025/02/Saudi-women-cadet.png)
റിയാദിൽ നടന്ന ബിരുദദാന ചടങ്ങിന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസാമി നേതൃത്വം നൽകി. സൗദി ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരി.
അതേസമയം 2019ലാണ് സൗദി അറേബ്യ സൈന്യത്തിൽ വനിതകളെ നിയമിക്കാൻ ആരംഭിച്ചത്. സൈന്യത്തിലേക്ക് ഇപ്പോൾ യുവതിയുവാക്കൾക്ക് ഒരുപോലെ അപേക്ഷിക്കാനും നിയമനം നേടാനുമാകും. ഇതിനകം ഏഴ് ബാച്ചുകളിലൂടെ നൂറുക്കണക്കിന് വനിതകൾ സൗദി സൈന്യത്തിന്റെ ഭാഗമായി മാറി.