Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുരാതനമായ വൈന്‍ നിലവറ വൃത്തിയാക്കിയപ്പോള്‍ ലഭിച്ചത് 40,000 വർഷം പഴക്കമുള്ള മാമോത്ത് അസ്ഥികൾ


പുരാതനമായ വൈന്‍ നിലവറ വൃത്തിയാക്കിയപ്പോള്‍ ലഭിച്ചത് 40,000 വർഷം പഴക്കമുള്ള മാമോത്ത് അസ്ഥികൾ പുരാവസ്തു ഗവേഷകരുടെ പഠനത്തിലാണ് ലഭിച്ച 300 ഓളം അസ്ഥികള്‍ മാമോത്തുകളുടെതാണെന്നും അവയ്ക്ക് 30,000 മുതൽ 40,000 വർഷം വരെ പഴക്കമുണ്ടെന്നും തിരിച്ചറിഞ്ഞത്.

വീടുകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കിയില്ലെങ്കില്‍ ആകെ വൃത്തികേടായി കിടക്കും. പ്രത്യേകിച്ചും അല്പം പഴയ വീടുകള്‍. കൊവിഡിന് ശേഷം ലോകമെങ്ങും പഴയ വീടുകള്‍ പുതുക്കിപ്പണിയുന്ന പ്രവണത വര്‍ദ്ധിച്ചിട്ടുണ്ട്. ഓസ്ട്രിയയിലെ ഗോബൽ സ്ബർഗിൽ താമസിക്കുന്ന ആൻഡ്രിയാസ് പെർനർസ്റ്റോർഫർ തന്‍റെ പുരാതനമായ വീടിന്‍റെ വൈൻ നിലവറ ഒന്ന് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചു. എന്നാല്‍, അദ്ദേഹ ത്തെ അത്ഭുതപ്പെട്ടുത്തി കൊണ്ട് വൈന്‍ നിലവറയില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചത് 30,000 മുതല്‍ 40,000 വരെ വര്‍ഷം പഴക്കമുള്ള മാമോത്തുകളുടെ അസ്ഥികളാണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവറയില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ചത് മൂന്ന് ഭീമൻ മൃഗങ്ങളുടെ 300 ഓളം അസ്ഥികൾ. ആദ്യത്തെ അസ്ഥി കണ്ടെത്തിയപ്പോള്‍ അദ്ദേഹം കരുതിയത് തന്‍റെ മുത്തച്ഛന്‍ വൈന്‍ മുറിയില്‍ വല്ല മരക്കഷ്ണവും വച്ചതായിരിക്കുമെന്നാണ്. തുടര്‍ന്ന് ആ മരക്കഷ്ണം പൂര്‍ണ്ണമായും എടുക്കാനായി അദ്ദേഹം ചെറുതല്ലാത്ത ഒരു കുഴി കുത്തി. പക്ഷേ, അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് സമാനമായ നിരവധി സാധനങ്ങള്‍ ലഭിച്ചു. ഇതോടെയാണ് അദ്ദേഹത്തിന് സംശയം തോന്നിയത്. പിന്നാലെ അദ്ദേഹം സെൻട്രൽ മ്യൂസിയത്തിലെ പുരാവസ്തു വിദഗ്ദനെ കാണുകയും ലഭിച്ച വസ്തു എന്താണെന്ന് അന്വേഷിക്കുകയുമായിരുന്നു.


Read Previous

ടി.എം.ഡബ്ള്യു.എ തലശ്ശേരി ഫെസ്റ്റ് 24’ന് മെയ്‌ 31 ന് തുടക്കം, ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന വിവിധപരിപാടികള്‍ സംഘടിപ്പിക്കും

Read Next

നടന്നത് വൻ അഴിമതി, രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല; മൂന്നാർ കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി; 42 ഭൂമി കേസുകളിൽ സർക്കാർ കോടതിയിൽ തോറ്റു. എന്നിട്ടും എന്ത് കൊണ്ട് അപ്പീൽ ഫയൽ ചെയ്തില്ലെന്നും കോടതി ചോദിച്ചു. കേസിൽ സിബിഐയെ സ്വമേധയാ കക്ഷി ചേർക്കും എന്ന് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »