Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോക്സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം നാളെ ; ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി പോളിങ് ബൂത്തിലേക്ക് 49 മണ്ഡലങ്ങള്‍; ജനവിധി തേടി രാഹുല്‍ ഗാന്ധി ഉള്‍പ്പടെ പ്രമുഖര്‍


ന്യൂഡല്‍ഹി : ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 49 മണ്ഡലങ്ങളിലാണ് തിങ്കളാഴ്‌ച പോളിങ്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ആകെ 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. ഉത്തര്‍പ്രദേശിലെ 14 ഉം മഹാരാഷ്‌ ട്രയിലെ 13 ഉം മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. കൂടാതെ പശ്ചിമ ബംഗാളില്‍ ഏഴും ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ മൂന്നും ജമ്മു കശ്‌മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് പോളിങ് നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം ഒഡിഷ വിധാൻ സഭയിലേക്കുള്ള 35 മണ്ഡലങ്ങളി ലെ വോട്ടെടുപ്പും നാളെയാണ് നടക്കുന്നത്.

ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയും, അമേഠിയുമാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധേ യമായ മണ്ഡലങ്ങള്‍. കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയാണ് റായ്‌ബ റേലിയില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി. ഇവിടെ അഞ്ച് ലക്ഷത്തിലധികം വോട്ടു കളുടെ ഭൂരിപക്ഷത്തില്‍ തന്നെ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.


Read Previous

ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാര്‍ച്ച് തടഞ്ഞ് പൊലീസ്; മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു: മോഡിയെ വെല്ലുവിളിച്ച് കെജരിവാള്‍

Read Next

ആളുകളെ ഇറാനിലെത്തിച്ച് അവയവമെടുത്ത് വന്‍ തുകയ്ക്ക് വില്‍ക്കും; അന്താരാഷ്ട്ര അവയവ കടത്ത് സംഘാംഗമായ തൃശൂര്‍ സ്വദേശി പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »