ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്‌റാന്‍: ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 5000 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍. ഇതില്‍ 500 ഓളം പേര്‍ സുരക്ഷാ ജീവനക്കാരാണെന്നാണ് വിവരം. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥനാണ് കണക്കുകള്‍ പുറത്തുവിട്ടത്.

തീവ്രവാദികളും സായുധരായ കലാപകാരികളും നിരായുധരായ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ക്രൂരമായ ആക്രമണം ആണ് ഇറാനില്‍ നടന്നതെന്നാണ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. ഇനിയും മരണ സംഖ്യ ഉയര്‍ന്നേക്കാമെങ്കിലും വലിയ തോതില്‍ ഉയരില്ലെന്നും ഇദേഹത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ഉയര്‍ന്ന വിലക്കയറ്റം, സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോ ഭവുമാണ് ഇത്രയും പേരുടെ മരണത്തിലേക്ക് നയിച്ചത്. അമേരിക്കയും ഇസ്രയേലുമാണ് പ്രക്ഷോഭത്തിന് പിന്നിലെന്നാണ് രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി വിമര്‍ശിച്ചത്.
