31 വിമാനങ്ങളിലായി 5361 തീർത്ഥാടകാര്‍; മെയ് പത്ത് ആദ്യ സംഘം കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജ് തീർത്ഥാടത്തിന് പുറപെടും;അവസാന വിമാനം മെയ് 22ന്


സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയാകുന്ന തീർത്ഥാടകരുടെ യാത്ര സൗകര്യങ്ങളും മുന്നൊരുക്കങ്ങളും ചർച്ച ചെയ്യുന്നതിനായി എയർപോർട്ട് അതോറിറ്റിയുടെ നേൃത്വത്തിൽ വിവിധ ഏജൻസികളുടെ പ്രാഥമിക യോഗം കഴിഞ്ഞ ദിവസം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നു.

31വിമാനങ്ങളിലായി 5361 തീർത്ഥാടകാരാണ് കരിപ്പൂർ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നത്. ഒന്നാമത്തെ വിമാനം മെയ് പത്താം തീയതി പുലർച്ചെ 1.20ന് പുറപ്പെടും. മെയ് 22നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം. തീർത്ഥാടകരുടെ യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാകുന്നത്. ലഗേജ് സ്വീകരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഓരോ വിമാനത്തിന്റെയും ലഗേജുകൾ കൈമാറുന്നത് വരെ അതാത് തീർത്ഥാടകരുടെ താൽക്കാലിക വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും സജ്ജമാക്കുന്നുണ്ട്. മുൻ വർഷങ്ങളിലെ പോലെ ഈവർഷവും കൂടുതൽ കാര്യക്ഷമമായി സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും ഹാജിമാരുടെ സുഗമമായ


Read Previous

പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഹജ്ജ് പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കരുത്

Read Next

ഇനിയും പ്രത്യാക്രമണം വൈകരുത്, മോദിക്ക് പ്രതിപക്ഷത്തിന്റെ ഫുള്‍ സപ്പോര്‍ട്ട്: രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »