രാജ്യത്ത് 63 പുതിയ കോവിഡ് രോഗികൾ കൂടി; ഗോവയിൽ 34 കേസുകൾ; കേരളത്തിൽ 6 


രാജ്യത്ത് 63 ജെ എൻ.1കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 63 കേസുകളിൽ 34 എണ്ണം ഗോവയിൽ നിന്നും ഒമ്പത് എണ്ണം മഹാരാഷ്ട്രയിൽ നിന്നും എട്ട് എണ്ണം കർണാടകയിൽ നിന്നും ആറ് എണ്ണം കേരളത്തിൽ നിന്നും നാല് തമിഴ്‌നാട്ടിൽ നിന്നും രണ്ട് തെലങ്കാനയിൽ നിന്നു മുള്ളതാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. അതേസമയം ഞായറാഴ്ച രാജ്യത്തെ കേസുകളുടെ എണ്ണം 3,742 ആയിരുന്നുവെങ്കിൽ തിങ്കളാഴ്ച അത് 4,054 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

കോവിഡിന്റെ ഉപ വഭേദമായ ജെഎൻ.1 ആദ്യമായി കണ്ടെത്തിയത് കേരളത്തിലാണ്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡിനെ തുടർന്ന് രാജ്യത്താകെ മരിച്ചവരുടെ എണ്ണം 5,33,334 ആയി ഉയർന്നു. രാജ്യത്ത് വൈറൽ അണുബാധകൾ വർദ്ധിക്കുകയും വരാനിരിക്കുന്ന ഉത്സവ സീസണും കണക്കിലെടുത്ത് കോവിഡ് -19 നിയന്ത്രണ വിധേയമാക്കൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാൻഷ് പന്ത് സംസ്ഥാന സർക്കാരുകൾക്ക് കത്തെഴുതി.

രോഗവ്യാപനം വർദ്ധിക്കുന്നത് കുറയ്ക്കുന്നതിന് ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ ഏർപ്പെടുത്തണമെന്നും പന്ത് സർക്കാരുകൾക്ക് നിർദേശം നൽകി. ഒമിക്‌റോൺ വംശത്തിന്റെ പിൻഗാമിയാണ് ജെഎൻ.1 എന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ ഏറ്റവും വേഗത്തിൽ പടരുന്ന വൈറസുകളിൽ ഒന്നായി ജെഎൻ.1 മാറി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 315 കോവിഡ് രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4.44 കോടിയായി (4,44,71,860). ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും കേസിലെ മരണനിരക്ക് 1.18 ശതമാനവും ആണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു. എന്നാൽ മഹാരാഷ്ട്രയിലെ താനെയിൽ അഞ്ച് ജെഎൻ.1 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജെഎൻ.1 വേരിയന്റ് ബാധിച്ച രോഗികളിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇവരാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.

അതേസമയം സംസ്ഥാനത്ത് വീണ്ടും കോവിഡ്  വകഭേദമായ ജെഎൻ.1 സ്ഥിരീകരിച്ചു. പുതിയതായി നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച ഒരു സാമ്പിളിൽ ജെഎൻ.1 സ്ഥിരീകരിച്ചത്. നേരത്തെയും തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണ് ജെഎൻ.1. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഏറെയും ജെഎൻ.1 വകഭേദമാണെന്നാണ് കണക്ക്. 


Read Previous

കുടുങ്ങിക്കിടക്കുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തര സൗകര്യം ഒരുക്കണം: അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി

Read Next

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി 2024- ലെ കലണ്ടർ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »