Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുതിര്‍ന്നവരുടെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിയ്ക്കുന്നത്, 74കാരന്‍ ഹേമചന്ദ്രന്‍


പാലക്കാട്: പ്രായം 74 പിന്നിട്ടു. എന്നിട്ടും ക്രിക്കറ്റ് കളിയെന്നാല്‍ ഹേമചന്ദ്രന്‍ എം. നായര്‍ക്ക് ആവേശമാണ്. ജീവിതത്തിന്റെ ഏറിയകാലവും എന്‍ജിനിയറായി അന്തമാന്‍ നിക്കോബാറില്‍ ജോലിചെയ്യുമ്പോഴും അദ്ദേഹം ക്രിക്കറ്റിനെ മറന്നില്ല. അടങ്ങാത്ത ആവേശം അദ്ദേഹത്തെ ഇപ്പോള്‍, ലോകകപ്പ് ക്രിക്കറ്റിലേക്ക് എത്തിച്ചിരിക്കുന്നു.

ഇംഗ്ലണ്ടില്‍ ജൂലായ് 28 മുതല്‍ ഓഗസ്റ്റ് 11 വരെ നടക്കുന്ന മുതിര്‍ന്നപൗരന്മാരുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ രാജ്യത്തിനായി പാഡണിയാന്‍ ഒരുങ്ങുകയാണ് പാലക്കാട് കമലാലയം കോമ്പൗണ്ട് കോളനിയിലെ ‘ഫ്യുറൈജുംബ’ വീട്ടില്‍ ഹേമചന്ദ്രന്‍ നായര്‍. അതും ടീമിന്റെ ക്യാപ്റ്റനായി.

ഇംഗ്ലണ്ടിലെ ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് യു.കെ.യും വെറ്ററന്‍സ് ക്രിക്കറ്റ് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് എഴുപതിനുമേല്‍ പ്രായമുള്ളവരുടെ ആദ്യ ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസീലന്‍ഡ്, ശ്രീലങ്ക, വെയില്‍സ് എന്നീ രാജ്യങ്ങള്‍ പങ്കെടുക്കും. ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ആദ്യമലയാളി ക്യാപ്റ്റനാകും ഹേമചന്ദ്രന്‍. സ്‌കൂള്‍കാലത്തേ ക്രിക്കറ്റ് കമ്പമുണ്ടായിരുന്നെങ്കിലും വീട്ടിലെ നിര്‍ബന്ധത്തിനു വഴങ്ങി എന്‍ജിനിയറിങ് പഠനത്തിനുചേര്‍ന്നു. എന്‍ജിനിയറായി അന്തമാന്‍ നിക്കോബാറില്‍ ജോലിചെയ്യുമ്പോഴും അവിടെ വിവിധ ടീമുകള്‍ക്കായി കളിച്ചു.38 വര്‍ഷംനീണ്ട ഔദ്യോഗികജീവിതത്തിന് വിരാമമിട്ടെങ്കിലും ഇപ്പോഴും സമയം കിട്ടുമ്പോഴെല്ലാം ക്രിക്കറ്റ് പരിശീലിക്കും. ചെന്നെയിലായിരുന്നു ടീം തിരഞ്ഞെടുപ്പ്. എത്തനൂര്‍ കിഴക്കേത്തറയില്‍ ജനിച്ചുവളര്‍ന്ന ഹേമചന്ദ്രന്‍ നായര്‍ പാലക്കാട് റോട്ടറി ക്ലബ്ബ് മുന്‍പ്രസിഡന്റും മുന്‍ അസി. ഗവര്‍ണറും കൂടിയാണ്. കോസ്‌മൊപൊളിറ്റന്‍ ക്ലബ്ബിലും ഗ്രാമീണ ക്ലബ്ബുകളിലും പ്രവര്‍ത്തിക്കുന്നു. ഭാര്യ: കെ. വാണിദേവി (റിട്ട. സ്റ്റേറ്റ് ബാങ്ക് ജീവനക്കാരി). മക്കള്‍: ആനന്ദ് നായര്‍, വിദ്യ നായര്‍.


Read Previous

69 MVD വാഹനങ്ങള്‍ ഉപയോഗശൂന്യം, പരിശോധന മുടങ്ങും

Read Next

വൈദികരുടെ നെറ്റിയില്‍ ഭസ്മമിട്ടു, കഴുത്തില്‍ കാവി ഷാള്‍ ധരിപ്പിച്ചു, പല തവണ ജയ്ശ്രീറാം വിളിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »