ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കനല്‍ കാടുകളുടെ പ്രതക്ഷിണ വഴികളില്‍ തളര്‍ന്ന ഒരു ജനതയില്‍ ആത്മവീര്യ ത്തി ന്റെ ഉത്തേജകം കുത്തിവെച്ചു കൊണ്ടാണ് 1948 മാർച്ച് മാസം പത്തിന് മദ്രാസിലെ ബാൻക്വിറ്റ് ഹാളിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് രൂപീകൃതമാവുന്നത്.

സ്വതന്ത്ര്യത്തിന്റെ ചോരപാടില്‍ പകച്ചു നിന്ന മുസ്ലിം ഇന്ത്യയുടെ വിളറിയ ആകാശ ത്തു പ്രകാശ നിര്‍ഭരമായ പ്രത്യാശയായി ആകാശത്തെ മേഘകീറു പോലെയായിരുന്നു അത്.വര്‍ഗീയ വൈര്യത്തിന്റെ ശൂല മുനകളില്‍ നിന്ന് ഹൃദയം പറിച്ചെടുത്തു പലായ നത്തിന്റെ പാണ്ടം കെട്ടിയ ജന ലക്ഷങ്ങൾ അതിർത്തികളിലേക്ക് കുതിക്കുന്ന ഭയാന കമായ അവസ്ഥയാണ് അന്നുണ്ടായത്.
സ്വാതന്ത്ര്യത്തിന്റെ പാതിരാ മണി മുഴങ്ങുമ്പോള്‍ സ്വതന്ത്ര നിലാവിലേക്ക് ചുവടു വെച്ച ഇന്ത്യയുടെ ഉത്സവ രാത്രി അടങ്ങുമ്പോള്‍ ഉത്തര ദേശങ്ങള്‍ കരിഞ്ഞ മനുഷ്യ മാംസങ്ങളും ചുടു ചോരയുമായി കുതിരുകയായിരുന്നു. വേട്ടയാടപ്പെടുന്ന ഇന്ത്യന്‍ മുസല്‍മാനു മുന്നില്‍ രക്ഷയുടെ തീരം ചക്രവാള ദൂരമായി. അധികാര പീഡങ്ങള്‍ മൌനത്തില്‍ മുങ്ങി.
അഭയ മന്ത്രം ഉരവിട്ട രാഷ്ട്ര പിതാവിനെ കൊന്നു തിന്നു. ശിരസറ്റും കരള്‍ പിളര്‍ന്നും പിടയുന്ന മുസല്‍മാന്റെ പ്രാണ നിലവിളികള്‍ സ്വാതന്ത്രത്തിന്റെ പ്രഭാത ഗീതമായി മാറി. സ്വതന്ത്ര പൂര്‍വ ഘട്ടത്തില്‍ സംഘശക്തിയുടെ മുദ്രയായി തിളങ്ങിയ പ്രസ്ഥാന ത്തിന്റെ നേതാക്കളും അതിരുകള്‍ക്ക് അപ്പുറത്ത് മറഞ്ഞു. ആശ്വാസ വചവുമായി ഇനി ആരും വരാനില്ലെന്ന പേടി രാപ്പകലുകളില്‍ ഉരുകിയമാരുമ്പോള്‍ ജനകോടി കളുടെ മനസ്സില്‍ ഉദിച്ച ചിന്തയായിരുന്നു ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്.

ചോരയും കണ്ണീരും വീണു കുതിരുന്ന സ്വതന്ത്ര ഇന്ത്യയിലെ ഇരുണ്ട വഴികളില്‍ അഭയ മന്ത്രയുമായി മുഹമ്മദ് ഇസ്മായിൽ എന്നയാളുടെ നേതൃത്വത്തിൽ ഒരു സംഘം പീഡിതന്റെ ദുരിത ഭൂമിയില്‍ നഗ്ന പാദരായി അലഞ്ഞു. അഭയാര്തികളായി ഒഴുകിയെത്തിയ ജന ലക്ഷങ്ങളുടെ മുന്നില്‍ ആ വാക്കുകള്‍ മുഴങ്ങി. “”പോകരുത്. പിറന്ന മണ്ണ് ഉപേഷിച്ച് എങ്ങും പോകരുത്””.
മര്‍ദിതന്റെ ജീവിത പാതയില്‍ അനന്ത വിശാലതയില്‍ തണലും സുഖന്തവും പരത്താൻ ആരൊക്കെയോ നമ്മുക്ക് മുന്നിലുണ്ടെന്ന അഭയാർത്ഥികൾക്ക് തോന്നി തുടങ്ങി.തകര്‍ന്ന മുസ്ലിം ഇന്ത്യയെ പുനര്‍സൃഷ്ടിക്കാന്‍ അവര്‍ സഹനത്തിന്റെ കാല്‍ വരി കയറാൻ മുസ്ലിം ലീഗിന്റെ രൂപീകരണം അനിവാര്യമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി.
പതിത ജനകോടികളെ ആത്മദൈര്യത്തിനായി അവർ പകിടം നൽകിയത് സ്വന്തം ജീവിതം തന്നെയായിരുന്നു. ഗാഡനിദ്രയുടെ ഇരുളിൽ നിന്ന് ഒരു ജനപതത്തെ ഉയരത്തി ചിറകും കരുത്തും നൽകാൻ മുസ്ലിം ലീഗിന്റെ അനിവാര്യതയെ മറ്റുള്ളവർക്ക് ബോധ്യപ്പെടുത്താനും അവർക്കായി. സ്വാതന്ത്രത്തിന്റെ ഹൃദയ ഭിത്തിയിൽ കൊത്തിവെച്ച മുഹമ്മദ് ഇസ്മായിൽ സാഹിബിനായിരുന്നു അതിനു നേതൃത്വം നൽകാൻ ഭാഗ്യമുണ്ടായത്.
മദ്രാസിലെ ബാൻക്വിറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ കുറ്റിപ്പുറം എം എൽ എ യായിരുന്ന കെ പി മൊയ്‌തീൻകുട്ടി അവതരിപ്പിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരിക്കണമെന്ന പ്രമേയം മണിക്കൂറുകൾ നീണ്ട ചർച്ചക്ക് ശേഷമാണ് പാസ്സാക്കാൻ കഴിഞ്ഞത്.
മുഹമ്മദ് ഇസ്മായിൽ സാഹിബ് MLA , ,എ എ ഖാൻ സാഹിബ് MLA,, ഹാജി ഹസ്സനലി പി ഇബ്രാഹിം MLA, , എസ് എ റൗഫ് MLA, , ബി പോക്കർ സാഹിബ് MLA, , മെഹ്ബൂബലി ബൈഗ് MLA, , .കെ ടി അഹമ്മദ് ഇബ്രാഹിം MLA, .മുഹമ്മദ് റസാഖാൻ MLA,, പി കെ മൊയ്തീൻകുട്ടി സാഹിബ് MLA, ,.കെ എം സീതി സാഹിബ് MLA, , അബ്ദുൽ ഖാദർ ശൈഖ് MLA,, അബ്ദുൽ ഖാദർ ഹാഫിസ് ഖാൻ,, .ഹാജി അബ്ദുൽ സത്താർ സേട്ടു സാഹിബ്,, ഇസ്മായിൽ താബിൾ സാഹിബ് ,, എച്ച് യുസഫ് ശരീഫ് എന്നിവർ അംഗങ്ങളായ പാർട്ടിയുടെ ഭരണഘടന സമിതിയെയും അന്ന് തിരഞ്ഞെടുത്തു.മദ്രാസ് സംസ്ഥാനത്ത് പ്രതിപക്ഷ നേതാവായി മുഹമ്മദ് ഇസ്മായിൽ സാഹിബും ബോംബെ സംസ്ഥാന പ്രതിപക്ഷ നേതാവ് എ എ ഖാൻ സാഹിബും ആയ കാലഘത്തിലാണ് മുസ്ലിം ലീഗിന്റെ പിറവി.
പിറവിയെടുത്ത കാലം മുതൽ എതിരാളികളും സജീവമായി നിലകൊണ്ടു. കോൺഗ്രസ് ആയിരുന്നു ഒരു കൂട്ടർ. അവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടപ്പോൾ ചേർന്ന് നിൽക്കാ നാണ് തീരുമാനയത്. ലീഗിന്റെ പിന്തുണക്കായി നേതാക്കളുടെ വീട്ടു വരാന്തയിൽ കാവൽ നിൽക്കുന്ന കമ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്രം 1952 ൽ മുതൽ കാണാൻ കഴിയും. സംഘപരിവാരമായിരുന്നു മറ്റൊരു കൂട്ടർ. മുഹമ്മദ് ഇസ്മായിൽ സാഹിബിനെ കോഴി ക്കോട് കാലു കുത്താൻ അനുവദിക്കില്ലെന്ന ജല്പനങ്ങൾ വരെയുണ്ടായി.
ഏറനാട്ടിലെ പുരുഷകേസരികൾ പിന്നീട് മലയാള മണ്ണിലെ പ്രഥമ മുസ്ലിം ലീഗ് എം എൽ എ യായ ഹസ്സൻകുട്ടി കുരിക്കളുടെ നേതൃത്വത്തിൽ കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ വന്നപ്പോൾ കണ്ടംവഴി ഓടിയ സംഘപരിവാര ഓട്ടമാണ് ചരിത്രം രേഖപ്പെടുത്തിയത്.
പാർട്ടി രൂപീകരിച്ചു നാലാം വർഷമാണ് രാജ്യത്തെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചു പേരെ നിയമസഭയിലേക്കും ഒരാളെ ലോക്സഭയിലേക്കും വിജയിപ്പിക്കാൻ സാധിച്ചിടുത്തു നിന്നാണ് വിജയിപ്പിക്കൽ രാഷ്ട്രീയത്തിലേക്ക് ലീഗ് കടന്നു വരുന്നത്. ആക്കാലത്ത് ഉണ്ടായിരുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും പേര് മാറ്റുകയോ അസ്തമി ക്കുകയോ ചെയ്തപ്പോൾ പേരിലോ രൂപത്തിലോ മാറ്റം വരാത്ത രാഷ്ട്രീയ മുത്തശ്ശി കൂടിയാണ് മുസ്ലിം ലീഗ്.
കേരളത്തിൽ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും മന്ത്രിയും ഉപമുഖ്യമന്ത്രിയും മുഖ്യ മന്ത്രിയും ഗവർമെന്റ് ചീഫ് വീപ്പും മുസ്ലിം ലീഗിനുണ്ടായി. കേരളത്തിൽ കൊണ്ഗ്രെസിനും സിപിഐഎം നും ലോക്സഭയിൽ അംഗങ്ങൾ ഇല്ലാത്ത കാലം ഉണ്ടാ യിരുന്നു. പക്ഷെ ഇന്ന് വരെ കേരളത്തിലെ ലീഗ്കാരൻ ഇല്ലാത്ത ലോക്സഭയുണ്ടായിട്ടില്ല.
കേരളത്തിനു പുറത്തും വ്യക്തമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ ലീഗിന് കഴിച്ചിട്ടുണ്ട്. വിഭജനത്തിനു കാരണക്കാർ അല്ലെങ്കിലും അതിന്റെ പാപഭാരം ശിരസിൽ ചുമക്കേണ്ടി വന്നത് കൊണ്ടു പലർക്കും ലീഗ് രാഷ്ട്രീയത്തിൽ സജീവ മാകാൻ കഴിഞ്ഞിരുന്നില്ല. അതിന്റെ ഭാവിശ്യത്താഞ് ഉത്തരെന്ത്യൻ മുസ്ലിം കൾ ഇന്നനുഭവിക്കുന്നത്. യു പി യിലെ ഫിറോസബാദ് മണ്ഡലത്തിൽ നിന്ന് നിയമ സഭയിലേക്ക് ജയിക്കാൻ ലീഗിലെ മുഹമ്മദ് അയ്യൂബിനു കഴിഞ്ഞിട്ടുണ്ട്. ആയിരത്തിൽ താഴെ വോട്ടുകൾക്ക് ലീഗ് പരാജയപ്പെട്ട മണ്ഡലങ്ങളും അനവധിയാണ്.
ബീഹാറിലെ പുരി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തസ്‌ലീമുദ്ധീൻ 1989 ൽ വിജയിച്ചത് ലീഗിന്റെ പിന്തുണ കൊണ്ടു മാത്രമാണ്. രാജ്മഹല് മണ്ഡലത്തിൽ മത്സരിച്ച ലീഗിന്റെ രാജുകുമാർ ടുഡു ഒരു ലക്ഷത്തോളം വോട്ട് നേടിയ ചരിത്രവുമുണ്ട്. മൈസൂർ അടക്കം രാജ്യത്തെ ഒരു ഡസനിലേറെ കോർപ്പറേഷനുകളിൽ ലീഗിന് അംഗങ്ങൾ ഉണ്ടായിരുന്നു. കർണ്ണാടകയിലെ ബെൽഗം തമിഴ്നാട്ടിലെ ചെന്നൈ,യു പി യിലെ മീററ്റ് അടക്കം കേരളത്തിനു പുറത്ത് ലീഗ് ഭരിച്ചിരുന്ന കോർപ്പറേഷനുകളാണ്.
പശ്ചിമ ബംഗാളിൽ മന്ത്രിയും അനേകം. എം. എൽ എ മാരും ലീഗിന് ഉണ്ടായിരുന്നു. കർണാടക, ആസ്സാം, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ലീഗ് എം എൽ എ മാരുണ്ടായിരുന്നു. പശ്ചിമ ബംഗാളിലും. തമിഴ് നാട്ടിൽ പലവട്ടവും ലീഗിന് എം പി മാരും ഉണ്ടായിരുന്നു.ഡൽഹി മെട്രോ പൊളിറ്റൻ കൗൺസിലിലും ഡൽഹി കോർ പറേഷണിലും ലീഗിന് അംഗങ്ങൾ ഉണ്ടായ കാലവും കടന്ന് പോയിട്ടുണ്ട്.
വിദ്യാഭ്യാസ, സാംസ്കാരിക വേദികൾക്ക് മാത്രമല്ല. മാധ്യമ രംഗത്തും ലീഗ് മികച്ച മുന്നേറ്റം. നടത്തിയിട്ടുണ്ട്. കേരളത്തിലെ ചന്ദ്രിക പ്രസിദ്ധീകരണങ്ങൾ മാത്രമല്ല തമിഴ്നാട്ടിൽ മണിചൂടർ, യു പി യിലെ മീററ്റിൽ തുടങ്ങിയ ചായ് എന്ന ഉർദു പത്രം, രാജാഥാനിലെ മാക്രാനയിൽ തുടങ്ങിയ ഹാഷിം ആവാജ ഡെയിലി തുടങ്ങിയത് ചിലത് മാത്രമാണ്.
പ്രതിസന്ധികൾ ഏറെയുണ്ടായെങ്കിലും ഇത്രയൊക്കെ പിടിച്ചു നിൽക്കാൻ ലീഗിന് കഴിഞ്ഞത് അടിസ്ഥാന പ്രമാണങ്ങളിൽ നിന്നും വ്യതിചലിക്കാതെ രാജ്യത്തോടുള്ള കൂറ് കാട്ടി നാട്ടാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് കൊണ്ടു മാത്രമാണ്….
റസാഖ് പടിയൂർ
