ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദുബൈ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. 5000 റൂമുകളാണ് ഈ ഹോട്ടലുകളിൽ ഉണ്ടാകുക. ഹോട്ടൽ വ്യവസായത്തിൽ കമ്പനികൾ ലാഭം നേടുന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു. അതിനു പിന്നാലെ നിരവധി സംരംഭകരാണ് ഈ മേഖലയിൽ നിക്ഷേപമിറക്കാൻ ദുബൈയിലേക്ക് എത്തുന്നത്.
പുതിയ ഹോട്ടലുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ 7,500 പേർക്ക് കൂടെ തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ. വിനോദ സഞ്ചാര മേഖലയിലെ വൻ കുതിപ്പാണ് ഹോട്ടൽ ബിസിനസ് ഇങ്ങനെ ഉയരാൻ കാരണം. ഈ വർഷം 9.9 മില്യൺ വിനോദ സഞ്ചാരികൾ ആണ് ദുബൈയിൽ എത്തിയത്. വരും വർഷങ്ങളിൽ വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നുള്ള സൂചനകളും നേരത്തെ വന്നിരുന്നു.
2024 -ൽ ദുബൈയിൽ 724 ഹോട്ടലുകളിലായി 146,990 മുറികളാണ് ഉണ്ടായിരുന്നത്.2025 ന്റെ ആദ്യ പകുതിയോടെ ഹോട്ടലുകളുടെ എണ്ണം 730 ആയി ഉയർന്നു. 152,000 മുറികളാണ് ഇപ്പോൾ ഉള്ളത്. ഈ മേഖലയിലെ തൊഴിൽ സാധ്യത ഇനിയും വർധിക്കും.യു എ ഇയിൽ ട്രാവൽ ആൻഡ് ടൂറിസം രംഗത്തു ജോലി ചെയ്യുന്നത് 8.9 ലക്ഷം പേരാണ്. ഈ വർഷാവസാനത്തോടെ ഇത് 9.2 ലക്ഷമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
