78ആമത് സ്വാതന്ത്ര്യദിനം; സൽമാനിയ കൊല്ലം പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ഇന്ത്യയുടെ 78ാ മത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു മനാമ സെൻട്രൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രവാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ 250ൽ പരം ആളുകൾ പങ്കെടുത്തു. ഏരിയ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ അഡ്വ. മാധവൻ കല്ലത്ത് മുഖ്യാതിയായി പങ്കെടുത്തു. ഡോ. നൗഫൽ നാസറുദ്ദീൻ ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ഏരിയ സെക്രട്ടറി ജിബി ജോൺ സ്വാഗതവും ജോ. സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.  കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, നിയുക്ത സി.സി അംഗങ്ങളായ  പ്രശാന്ത് പ്രബുദ്ധൻ, കോയിവിള മുഹമ്മദ്, അനിൽകുമാർ, അൽ ഹിലാൽ മാർക്കറ്റിങ് ഹെഡ് നൗഫൽ സലാഹുദ്ദീൻ എന്നിവർ ആശംസകൾ അറിയിച്ചു.   


Read Previous

ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ഇന്ത്യയുടെ 78ആമത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

Read Next

അനധികൃത ആളുകളെ ജോലിക്കു വെച്ചാൽ പിഴയും തടവും: മുന്നറിയിപ്പുമായി ഒമാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »