മൻ കി ബാത്തിന് 830 കോടി ചിലവഴിച്ചെന്ന് ആരോപണം; ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഇസുദൻ ഗാധ്വിക്കെതിരെ കേസ്


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ സംപ്രേക്ഷണം ‘മൻ കി ബാത്തിന്റെ’ എപ്പിസോഡുകൾക്കായി കേന്ദ്ര സർക്കാർ ഇതുവരെ 830 കോടി രൂപ ചെലവഴിച്ചു വെന്നാരോപിച്ച ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഇസുദൻ ഗാധ്വിക്കെതിരെ കേസെടുത്തു. തന്റെ ഔദ്യോഗിക ട്വീറ്റിലൂടെയാണ് ഇസുദന്റെ ആരോപണം. “മൻ കി ബാത്തിന്റെ ഒരു എപ്പിസോഡിന് 8.3 കോടി രൂപയാണ് ചെലവ്. അതായത് 100 എപ്പിസോഡുകൾക്കായി കേന്ദ്രം ഇതുവരെ 830 കോടി രൂപ ചെലവഴിച്ചു.” എന്നായി രുന്നു ഗാധ്വിക്കിന്റെ ആരോപണം. 

ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട്, അഹമ്മദാബാദ് സൈബർ ക്രൈംബ്രാഞ്ച് ഗാധ്വിക്കെതിരെ സെക്ഷൻ 153 (കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക), 500 (അപകീർത്തിപ്പെടുത്തൽ), 505(1)(ബി) കൂടാതെ (സി) (കിംവദന്തികൾ പ്രസിദ്ധീകരി ക്കുക) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.

പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഏപ്രിൽ 30 ഞായ റാഴ്ചയാണ് സംപ്രേക്ഷണം ചെയ്തത്. ഇസുദൻ ഗാധ്വിയെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം ബിജെപി അധികാരം ഉപയോഗപ്പെടുത്തി കള്ളക്കേസ് ചുമത്തുക യാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.


Read Previous

പാക്കിസ്ഥാനിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഭീകരർ ആപ്പുകൾ ഉപയോഗിക്കുന്നു; സുരക്ഷാ ഭീഷണി: ഐഎംഒ അടക്കം 14 മൊബൈൽ ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏര്‍പ്പെടുത്തി.

Read Next

അതിരപ്പള്ളിയിൽ, റോഡരികിൽനിന്ന കാട്ടാന കാറിന് നേരെ പാഞ്ഞു വന്ന്‍ കാറിന്‍റെ ബോണറ്റിൽ ഇടിച്ചു; സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »