പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌ത 850 കോടിയുടെ സപ്‌തർഷി പ്രതിമകൾ കാറ്റടിച്ച് തകർന്നു; 50 ശതമാനം കമ്മിഷൻ ആരോപണവുമായി കോൺഗ്രസ്


ഭോപ്പാൽ: മദ്ധ്യപ്രദേശിലെ പ്രസിദ്ധമായ ഉജ്ജയിൻ മഹാകാലേശ്വർ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള മഹാകാൽ ഇടനാടിയിൽ കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച സപ്‌തർഷി പ്രതിമകളിൽ ആറെണ്ണം തകർന്നു. പ്രതിമ നിർമ്മാണത്തിൽ ക്രമക്കേടുണ്ടായെന്നും പദ്ധതിയിൽ 50 ശതമാനം കമ്മിഷൻ എന്ന ആരോപണവും കോൺഗ്രസ് ഉന്നയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം രാഷ്‌ട്രീ യമായി ഉപയോഗിക്കുകയാണ് കോൺഗ്രസ്.

കർണാടകയിൽ 40 ശതമാനം സർക്കാ‌ർ എന്നതുപോലെ മദ്ധ്യപ്രദേശിൽ ’50 ശതമാനം കമ്മിഷൻ’ എന്ന മുദ്രാവാക്യമാണ് ശിവരാജ്‌ സിംഗ് ചൗഹാൻ സർക്കാരിനെതിരെ കോൺഗ്രസ് ഉയർത്തിയത്. കൂറ്റൻ പ്രതിമകൾ തകരാൻ കാരണമായത് ബിജെപി സർ‌ക്കാരിന്റെ കമ്മിഷൻ ആണെന്നാണ് കോൺഗ്രസ് ആരോപണം. സംഭവത്തിൽ മദ്ധ്യപ്രദേശ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചു.

850 കോടി ചിലവഴിക്കുന്ന മഹാകാൽ ഇടനാഴി പ്രൊജക്‌ടിൽ ആദ്യഘട്ടത്തിൽ 419 കോടിയുടെ പ്രവർത്തനങ്ങളാണ് ഇതുവരെ നടന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യഘട്ടം ഉദ്‌ഘാടനം ചെയ്‌തത്. ശക്തമായ കാറ്റി ലാണ് പ്രതിമകൾ വീണ് തകർന്നത്.

അതേസമയം കോൺഗ്രസ് ആരോപണത്തെ പ്രതിമയുടെ ശിൽപി എതിർത്തു. ഫൈബർ റീഇൻഫോഴ്‌സ്‌‌ഡ് പ്ളാ‌സ്റ്റിക് (എഫ്ആർപി) ഉപയോഗിച്ചുള്ള പ്രതിമ നിർമ്മാ ണത്തെയും പ്രധാനശിൽപി കൃഷ്‌ണ മുരാരി ശർമ്മ ന്യായീകരിച്ചു. ഹൈ ടെക് വ്യവസായങ്ങളിലും എയറോനോട്ടിക്കൽ വ്യവസായങ്ങ ളിലുമടക്കം എഫ്‌ആർപി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.


Read Previous

കൊയിലാണ്ടിയില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

Read Next

നിങ്ങളുടെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നവർ ഇവരാണോ? നടപടി ഉറപ്പ്, സർക്കാർ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലൻസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »