
റിയാദ്: രിസാല സ്റ്റഡി സർക്കിൾ റിയാദ് സിറ്റി സോൺ സംഘടിപ്പിച്ച എട്ടാമത് എഡിഷൻ തർതീൽ ഖുർആൻ ഫിയസ്റ്റയിൽ ന്യു സനയ്യ സെക്ടർ ജേതാക്കളായി. ഖാലിദിയ, ബത്‌ഹ എന്നീ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഖുർആൻ പാരായണം, ഹിഫ്ള്, ഇസ്മുൽ ജലാല, ഖുർആൻ കഥ പറയൽ, ക്വിസ് തുടങ്ങിയ മത്സരങ്ങളിൽ 8 സെക്ടറുകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് മാറ്റുരച്ചത്. പുതിയ തലമുറയിൽ ഖുർആനിന്റെ ആശയ പ്രചാരണത്തിന് തർതീൽ മുതൽ കൂട്ടാകുമെന്നും മത്സരങ്ങളിൽ നിന്നുള്ള ഊർജം ഖുർആനികാധ്യാപ നങ്ങൾ ജീവിതത്തിൽ പകർത്താൻ മത്സരാർത്ഥികൾ ഉപയോഗപ്പെടുത്തണമെന്നും സമാപന സംഗമം ഉദ്ഘാടനം ചെയ്ത സയ്യിദ് ശറഫുദ്ധീൻ സഅദി അൽ മുഖൈബിലി പറഞ്ഞു.
സമാപന സംഗമത്തിൽ ആർ. എസ്. സി റിയാദ് സിറ്റി ചെയർമാൻ ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇഫ്താർ- ആത്മീയ സംഗമത്തിന് സയ്യിദ് ഇസ്മായിൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകി. ICF റിയാദ് റീജിയൻ ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം സംസാരിച്ചു. ആർ എസ് സി നാഷനൽ ചെയർമാൻ ഹാഫിസ് ഫാറൂഖ് സഖാഫി, ബഷീർ മിസ്ബാഹി, ലുക്മാൻ പാഴുർ, നൗഷാദ് മാസ്റ്റർ, ജംഷീർ മാസ്റ്റർ, എന്നിവർ സംബന്ധിച്ചു. ഇബ്രാഹിം ബാദ്ഷ ബോവിക്കാനം സ്വാഗതവും ഷുക്കൂർ പട്ടാമ്പി നന്ദിയും പറഞ്ഞു.