Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നികുതി വെട്ടിപ്പ് അടക്കം 9 കേസുകള്‍; കുറ്റസമ്മതം നടത്തി ബൈഡന്‍റെ മകൻ ഹണ്ടർ ബൈഡൻ


വാഷിങ്ടൺ : തനിക്കെതിരെയുള്ള ഒമ്പത് സാമ്പത്തിക കുറ്റകൃത്യങ്ങളിലും കുറ്റസമ്മതം നടത്തി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ മകൻ ഹണ്ടർ ബൈഡൻ. ഹണ്ടറിന്‍റെ അപേക്ഷ ലോസ് ഏഞ്ചൽസിലെ ജില്ല ജഡ്‌ജി മാർക്ക് സ്‌കാർസി സ്വീകരി ച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. ഡിസംബർ 16- ന് കേസില്‍ ശിക്ഷ വിധിക്കും. നവംബറിലാണ് അമേരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുക.

നികുതി വെട്ടിപ്പ്, കുറ്റകരമായ നികുതി റിട്ടേണുകൾ, നികുതി അടയ്ക്കുന്നതിലെ വീഴ്‌ച തുടങ്ങിയ ഗുരുതര സാമ്പത്തിക കുറ്റങ്ങളാണ് ഹണ്ടര്‍ ബൈഡനെതിരെയുള്ളത്. കേസില്‍ വിചാരണ ആരംഭിക്കേണ്ടിയിരുന്ന ദിവസം തന്നെയാണ് കുറ്റം സമ്മതിച്ചു കൊണ്ടുള്ള ഹണ്ടറിന്‍റെ അപേക്ഷ എത്തിയത്.

കുറ്റസമ്മതം ഹണ്ടർ ബൈഡന്‍റെ ഏകപക്ഷീയമായ നീക്കമായിരുന്നു എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രോസിക്യൂട്ടർമാരുമായി മുൻകൂട്ടി നിശ്ചയിച്ചായി രുന്നില്ല ഹണ്ടറിന്‍റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. പ്രോസിക്യൂട്ടർമാരുമായി കൂടിയാലോചി ക്കാതെ ഉന്നതനായ പ്രതി കുറ്റം സമ്മതിക്കുന്നത് അപൂർവമാണെന്നും സിഎന്‍എന്‍ പറയുന്നു. ഹണ്ടറിന്‍റെ അപേക്ഷ കോടതി മുറിയില്‍വച്ച് കേട്ടപ്പോള്‍ എല്ലാവരേയും പോലെ താനും ഞെട്ടിപ്പോയെന്ന് പ്രോസിക്യൂട്ടർ ലിയോ വൈസ് പറഞ്ഞു.

കുറ്റസമ്മതം നടത്താൻ യാതൊരു പ്രേരണയും ഉണ്ടായിട്ടില്ലെന്നും ഹണ്ടര്‍ കോടതി യില്‍ വ്യക്തമാക്കി. 1.4 മില്യൺ യുഎസ് ഡോളര്‍ ഫെഡറൽ നികുതി അടയ്ക്കുന്നതിൽ ഹണ്ടര്‍ ബൈഡന്‍ പരാജയപ്പെട്ടു എന്നാണ് കേസ്.


Read Previous

പൂവിളി പൂവിളി… പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം

Read Next

നിര്‍മാണമേഖലയില്‍ ‘അമേരിക്ക ഫസ്റ്റ്’ അജണ്ട നടപ്പാക്കുമെന്ന് ട്രംപ്; സാമ്പത്തിക ഓഡിറ്റിന് മസ്‌കിന്‍റെ നേതൃത്വത്തില്‍ കമ്മിഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »