
ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് 2023-ൽ യു.ജി.സി.ക്ക് ലഭിച്ചത് 1240 പരാതി. അതിൽ 89.76 ശതമാനം പരാതിയും തീർപ്പാക്കി.
പരാതികളിൽ ഭൂരിഭാഗവും 2023 ജനുവരി ഒന്നുമുതൽ 2024 ഏപ്രിൽ 28 വരെ രജിസ്റ്റർചെയ്തതാണെന്ന് യു.ജി.സി. ചെയർമാൻ പ്രൊഫ. എം. ജഗദീഷ് കുമാർ പറഞ്ഞു. 82 ശതമാനം പരാതിയിലും വാദിഭാഗത്തും പ്രതിഭാഗത്തും ആൺകുട്ടികളാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് അനുവദിക്കില്ലെന്നും മികച്ച പഠനാന്തരീക്ഷത്തോടെയുള്ള കലാലയങ്ങളാണ് കമ്മിഷൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
2009-ലെ സുപ്രീംകോടതിയുടെ നിർദേശത്തെത്തുടർന്നാണ് 24 മണിക്കൂറും ഹെൽപ്‌ലൈൻ സ്ഥാപിച്ചത്. ഹെൽപ്‌ലൈൻ നമ്പറിനു പുറമേ, വിദ്യാർഥികൾക്ക് യു.ജി.സി.യുടെ www.antiragging.in വഴിയും പരാതികൾ രജിസ്റ്റർചെയ്യാം.