Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം


റിയാദ് : ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങളില്‍ സുരക്ഷാ സൂചികയില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്. സൗദിയില്‍ തങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ രാത്രിയില്‍ ഒറ്റക്ക് നടക്കുമ്പോള്‍ ജനസംഖ്യയില്‍ 92.6 ശതമാനം പേര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നതായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യ സൂചകങ്ങളുടെ ഡാറ്റാബേസ് വിവരങ്ങള്‍ സൂചിപ്പിക്കുന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി.

സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും പ്രദേശങ്ങളിലും ജനങ്ങള്‍ അനുഭവിക്കുന്ന സുരക്ഷ കൈവരിക്കുന്നതില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുളുടെ പങ്ക് അതോറിറ്റി പ്രഖ്യാപിച്ച ഫലങ്ങള്‍ വ്യക്തമാക്കുന്നു.

സാമ്പത്തിക സുരക്ഷ, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സുരക്ഷ, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷ, രാഷ്ട്രീയ സുരക്ഷ, ബൗദ്ധിക സുരക്ഷ, സാങ്കേതിക സുരക്ഷ, സൈബര്‍ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളില്‍ രാജ്യത്ത് സുരക്ഷയും മാന്യമായ ജീവിതവും പ്രദാനം ചെയ്യാനും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കനുസൃതമായി സേവനങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്. 2020 ലെ സുസ്ഥിര വികസന റിപ്പോര്‍ട്ടിലെ സുരക്ഷാ സൂചികയിയില്‍ ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം നില മെച്ചപ്പെടുത്തിയ രാജ്യം സൗദി അറേബ്യയായിരുന്നു.


Read Previous

സൗദി സ്ഥാപക ദിനാഘോഷം: ആവേശമുണർത്താൻ ലുലു വാക്കത്തോൺ 2025 ഫെബ്രുവരി 15ന്

Read Next

ചെലവ് കുറവ്, ഡ്രൈവറില്ല; ദുബായിൽ റെയിൽ ബസുകൾ വരുന്നു; പ്രവർത്തനം സോളാർ വൈദ്യുതിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »