
റിയാദ്: കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ 9,529 പ്രവാസികളെ സൗദിയില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുറത്താക്കപ്പെട്ടവരില്‍ ഇന്ത്യക്കാരും ഉല്‍പ്പെടും. താസമ നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷ തുടങ്ങിയവ ലംഘിച്ചതിന് പിടിയിലായി താല്‍ക്കാലിക ഷെല്‍ട്ടര്‍ ഹോമുകളില്‍ കഴിയുന്നവരെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ആഴ്ച സൗദി അധികൃതര്‍ നാടുകടത്തിയത്. നവംബര്‍ 18നും ഡിസംബര്‍ നാലിനും ഇടയിലാണ് ഇത്രയും പേര്‍ നാടുകടത്തപ്പെട്ടത്.
ഇവര്‍ക്കു പുറമെ, നേരത്തേ വിവിധ നിയമ ലംഘനങ്ങള്‍ പിടിയിലായ 25,484 പ്രവാസികള്‍ നിയമനട പടികള്‍ നേരിടുന്നതായും അധികൃതര്‍ അറിയിച്ചു. ഇവരില്‍ 22,604 പേര്‍ പുരുഷന്‍മാര്‍ 2,880 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ 17,981 പേരെ നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.
2427 പേര്‍ക്ക് അവരുടെ യാത്രാ ബുക്കിങ് അന്തിമമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, ഇതേ കാലയളവില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിയമ ലംഘകരായ 18,489 പ്രവാസികള്‍ പിടിയിലായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ആഴ്ച അറസ്റ്റിലായവരില്‍ ഏറ്റവും കൂടുതല്‍ പിടിയിലായത് താമസ നിയമങ്ങള്‍ ലംഘിച്ചതി നാണെന്ന് അധികൃതര്‍ അറിയിച്ചു. 10,824 പ്രവാസികളാണ് വിസ നിയമങ്ങള്‍ ലംഘിച്ചതിന് പിടിയി ലായത്. 4,638 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 3,027 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനും പിടിക്കപ്പെട്ടു. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,125 പേരെയാണ് സുരക്ഷാ അധികൃതര്‍ പിടികൂടിയത്. ഇങ്ങനെ അറസ്റ്റിലായവരില്‍ 56 ശതമാനം എത്യോപ്യക്കാരും 42 ശതമാനം യെമനികളും ബാക്കി രണ്ടു ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.