Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംവരണ സമ്പ്രദായം ഇല്ലാതാക്കാനാണ് ബിജെപി-ആര്‍എസ്‌എസ് ശ്രമം, ബിജെപിക്ക് വോട്ട് ചെയ്യരുത് : മല്ലികാര്‍ജുന്‍ ഖാര്‍ഗെ


ന്യൂഡല്‍ഹി : ബിജെപിക്കും ആര്‍എസ്‌എസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദലിത്, ആദിവാസി, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള സംവരണം അവസാനിപ്പിക്കുകയാണ് ബിജെപിയുടെയും ആര്‍എസ്‌എസിന്‍റെയും ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്‌എസിലെയും ബിജെപിയിലെയും ഉന്നത നേതാക്കള്‍ സംവരണം അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്നലെ എക്‌സില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പിലാണ് ഖാര്‍ഗെയുടെ വിമര്‍ശനം.

രാജ്യത്തെ കമ്പനികളെല്ലാം സ്വകാര്യവത്ക‌രിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഒഴിഞ്ഞുകിടക്കുന്ന നിരവധി തസ്‌തികകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്‍റ് നടത്തുന്നതിലെ സര്‍ക്കാര്‍ അലംഭാവമാണ് ഇതിലൂടെ വെളിവാകുന്നത്. കഴിഞ്ഞ 10 വര്‍ഷമായി വിവിധ മേഖലകളിലായി 30 ലക്ഷം തസ്‌തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഇതില്‍ 15 ലക്ഷം തസ്‌തികകളിലേക്ക് റിക്രൂട്ട്‌മെന്‍റ് നടത്തിയിരുന്നെങ്കില്‍ എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് നേരിട്ട് അതിന്‍റെ പ്രയോജനം ലഭിക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും ചെയ്‌തില്ല. രാജ്യത്തെ ഇത്തരം കമ്പനികളെ സ്വകാര്യവത്‌കരിക്കാനും താത്‌കാലിക ജോലികള്‍ പ്രോത്സാഹിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമമെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

സർക്കാർ കോളജുകളിലെ സംവരണം അവസാനിപ്പിക്കാനും ഗൂഢാലോചന നടന്നി ട്ടുണ്ട്. സംവരണ സമ്പ്രദായം ഇല്ലാതാക്കുന്നതിനൊപ്പം ഭരണഘടനയിലും മാറ്റം വരുത്താനാണ് ബിജെപി- ആർഎസ്എസ് കൂട്ടുകെട്ട് ഉദ്ദേശിക്കുന്നത്. ഇതിന് പ്രധാന മന്ത്രി പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശങ്ങൾ നൽകുന്നതാണ് ഭരണഘടന.

അങ്ങനെയെങ്കില്‍ സംവരണത്തിനുള്ള നിങ്ങളുടെ അവകാശം എടുത്തുകളയേണ്ടതു ണ്ടോയെന്നും ഖാര്‍ഗെ ചോദിച്ചു. സ്വന്തം താത്‌പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തി ക്കുന്ന ബിജെപിയ്‌ക്കും ആര്‍എസ്‌എസിനും എങ്ങനെ രാജ്യത്തിന്‍റെ അധികാരം നല്‍കാനാകുമെന്ന് ചോദിച്ച ഖാര്‍ഗെ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചു


Read Previous

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

Read Next

സ്വിഫ്റ്റ് ബസ് ഹോട്ടലിലേയ്ക്ക് ഇടിച്ചു കയറി; സംഭവം കൊടുവള്ളിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »