Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൂട്ടമായി ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ’; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍


ന്യൂഡല്‍ഹി: സ്വാതി മാലിവാള്‍ എംപിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പിഎ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആം ആദ്മി പാര്‍ട്ടി നേതാക്കളെയെല്ലാം കൂട്ടമായി അറസ്റ്റ് ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. വീഡിയോ സന്ദേശത്തിലാണ് കെജരിവാളിന്റെ വിമര്‍ശനം.

‘ഇങ്ങനെയൊക്കെ ചെയ്താലും ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല. ഞായറാഴ്ച ഉച്ചയ്ക്ക് മറ്റു മുതിര്‍ന്ന നേതാക്കളുമൊത്ത് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് പോകും, അവിടെ വച്ച് ഭരണകക്ഷിക്ക് എല്ലാവരെയും അറസ്റ്റ് ചെയ്യാം.’ – കെജരിവാള്‍ വെല്ലുവിളിച്ചു.

‘ഒന്നിനുപിന്നാലെ ഒന്നായി അവര്‍ നമ്മുടെ നേതാക്കളെ ജയിലിലടയ്ക്കുന്നു. അവര്‍ എന്നെ ജയിലിലടച്ചു, മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, സഞ്ജയ് സിങ്…, ഇപ്പോള്‍ അവര്‍ എന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെയും അറസ്റ്റ് ചെയ്തു. നേത്ര ശസ്ത്ര ക്രിയയ്ക്ക് ശേഷം ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ തന്റെ പാര്‍ട്ടിയുടെ രാജ്യസഭാ എംപി രാഘവ് ഛദ്ദയെ അറസ്റ്റ് ചെയ്യാനാണ് ബിജെപി ഇപ്പോള്‍ പദ്ധതിയിടുന്നത്. ഡല്‍ഹി മന്ത്രിമാരായ സൗരഭ് ഭരദ്വാജും അതിഷിയും അവരുടെ ലക്ഷ്യങ്ങളാണ്’- കെജരിവാള്‍ ആരോപിച്ചു.

‘ആളുകളെ ഒന്നൊന്നായി അറസ്റ്റ് ചെയ്യുന്ന കളിയാണ് പ്രധാനമന്ത്രി കളിക്കുന്നത്. നാളെ, ഞാന്‍ എന്റെ എല്ലാ മുതിര്‍ന്ന നേതാക്കളും എംഎല്‍എമാരും എംപിമാരുമൊത്ത് ഉച്ചയ്ക്ക് ബിജെപി ആസ്ഥാനത്തേക്ക് പോകും. നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും ജയിലില്‍ അടയ്ക്കാം. എഎപിയെ അതിന്റെ നേതാക്കളെ ജയിലില്‍ അടച്ച് തകര്‍ ക്കാമെന്ന് നിങ്ങള്‍ കരുതുന്നു, എന്നാല്‍ എഎപി തകരില്ല. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. നിങ്ങള്‍ ഓരോ എഎപി നേതാവിനെയും ജയിലടയ്ക്കാന്‍ പോകുമ്പോള്‍ നൂറുകണക്കിന് നേതാക്കള്‍ ജനിക്കും,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

ഗോത്ര-പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് പിന്തുണയേകാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍,’കനസ് ജാഗ’

Read Next

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »