Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

17 കുത്ത്, നടുറോഡിലെ കൊടുംക്രൂരത; അമ്പിളിയ്ക്ക്, നാട് വിട നൽകി


ആലപ്പുഴ: അമ്പിളി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു, ഭർത്താവ് രാജേഷ് കത്തിയുമായി കുത്താൻ വരുകയായിരുന്നെന്ന്. പള്ളിച്ചന്തയിലെ കളക്‌ഷൻ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് രാജേഷ് ബൈക്കിലെത്തുന്നത്. അമ്പിളി അപ്പോൾ സ്കൂട്ടറിൽ കളക്‌ഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്നു. നെഞ്ചത്തും കഴുത്തിലും മുതുകിലും കുത്തുകൊണ്ട് താഴെവീണ അമ്പിളിയെ മരിക്കുംവരെ കുത്തി പക തീർക്കുകയായിരുന്നു രാജേഷ്. 17 പ്രാവശ്യമാണ് അമ്പിളിയെ രാജേഷ് കുത്തിയത്. ഇതിൽ കഴുത്തിലെ കുത്തേറ്റ് ഞരമ്പ് മുറിഞ്ഞതാണ് മരണത്തിലേക്കെത്തിച്ചത്. കുത്തുകൊണ്ടുവീണ അമ്പിളിയെ സമീപത്തെ ആശുപത്രിയിലും പിന്നീട് ചേർത്തല കെ.വി.എം. ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീട്ടിലേക്ക് സാധനങ്ങളും വാങ്ങിക്കൊണ്ടുവന്ന് ഒന്നിച്ച് ഊണും കഴിച്ചിട്ട് രണ്ടരയോടെ ജോലിക്കായി പോയതാണ്. വൈകീട്ട് 6.30 കഴിഞ്ഞപ്പോൾ മകൾക്ക് എന്തോ അപകടം പറ്റിയെന്നുപറഞ്ഞ് ഫോൺ വന്ന്‌ പള്ളിപ്പുറം ആശുപത്രിയിൽ ചെന്നപ്പോൾ രക്തത്തിൽ കുളിച്ച മകളെയാണ് കണ്ടത്. വിങ്ങൽ അടക്കിപ്പിടിച്ചാണ് അമ്പിളിയുടെ അച്ഛൻ സി.പി. ബാബു ഇതുപറഞ്ഞത്. പറയുമ്പോൾത്തന്നെ അകത്തുനിന്ന് അമ്മ അമ്മിണിയുടെ ഉറക്കെയുള്ള നിലവിളിയും.

കുട്ടികളായ രാജലക്ഷ്മിയും രാഹുലും കട്ടിലിൽ കിടന്നുകൊണ്ട് അലമുറയിട്ട് കരയുകയായിരുന്നു. തിരുനെല്ലൂർ സർവീസ് സഹകരണബാങ്കിലെ കളക്‌ഷൻ ഏജന്റായിരുന്നു അമ്പിളി. ബാങ്കിലെ കളക്‌ഷൻ ഏജന്റുമാരിൽ ഏറ്റവും കൂടുതൽ തുക കളക്ട് ചെയ്തിരുന്ന ഏജന്റായിരുന്നു. ഭർത്താവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയൊന്നും മുഖത്ത് കാണിക്കാതെയുള്ള നല്ല പെരുമാറ്റമായിരുന്നു അമ്പിളിയുടേതെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.

അമ്പിളിക്ക് നാട് അന്ത്യയാത്രാമൊഴി നൽകി. പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡിലെ ചെത്തിക്കാട്ട് വീട്ടിൽ അമ്പിളിയുടെ മൃതദേഹത്തിനരികിൽ നാട് വിതുമ്പി. നൂറുകണക്കിന് പേരാണ് അമ്പിളിയുടെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.

മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷമാണ് ഞായറാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചത്. ചേർത്തല പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. ചേർത്തല സി.ഐ. പ്രൈജു ജി, എസ്.ഐ.മാരായ അനിൽകുമാർ, ഡിനി എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.

ചേർത്തല ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ വലിയവെളി രാജേഷിനെ കഞ്ഞിക്കുഴി ഭാഗത്തുവെച്ച് ചേർത്തല പോലീസ്‌ അറസ്റ്റുചെയ്തു. ശനിയാഴ്ച വൈകീട്ട് 6.30-ഓടെയാണ് ഭാര്യ അമ്പിളിയെ ചേർത്തല പള്ളിപ്പുറം പള്ളിച്ചന്തയ്ക്കു തെക്കുവശംവെച്ച് ഇയാൾ കുത്തിക്കൊലപ്പെടുത്തിയത്.

തിരുനല്ലൂർ സർവീസ് സഹകരണബാങ്കിലെ കളക്‌ഷൻ ഏജന്റായിരുന്നു അമ്പിളി. പ്രദേശത്തെ കളക്‌ഷനെടുത്ത് സ്‌കൂട്ടറിൽ മടങ്ങുമ്പോഴാണ് തടഞ്ഞുനിർത്തി അമ്പിളിയെ രാജേഷ് കുത്തിയത്. രാജേഷും അമ്പിളിയും തമ്മിൽ കുറെനാളായി വഴക്ക് നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലും രാജേഷ് അമ്പിളിയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഈ പരാതി പോലീസ് പരിഹരിച്ചതാണ്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. വഴക്കിനെത്തുടർന്ന് രണ്ടു മക്കളുമായി അമ്പിളി സ്വന്തംവീട്ടിൽ താമസിക്കുകയായിരുന്നു. രാജേഷ് അമിതമായി മദ്യം ഉപയോഗിച്ചിരുന്നതായി പറയുന്നു.

രാജേഷിനെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. ചേർത്തല-അരൂക്കുറ്റി റോഡിൽ പള്ളിച്ചന്തയ്ക്ക്‌ തെക്കുഭാഗത്തെ സംഭവസ്ഥലം പോലീസ് ശനിയാഴ്ചതന്നെ അടയാളപ്പെടുത്തിയിരുന്നു. ഈ സ്ഥലത്താണ് പ്രതിയായ രാജേഷിനെ തെളിവെടുപ്പിന് എത്തിച്ചത്. ഹെൽമെറ്റ് ധരിപ്പിച്ചാണ് രാജേഷിനെ പോലീസ് വാഹനത്തിൽ എത്തിച്ചത്. കുത്താനായി ഉപയോഗിച്ച കത്തി ഏതാനും മീറ്റർ ദൂരെ കള്ളിമുൾച്ചെടികൾക്കരികെനിന്ന് പോലീസ് കണ്ടെടുത്തു.

സംഭവസ്ഥലത്ത് രക്തം തളംകെട്ടിനിന്നിരുന്നു. ഈ സ്ഥലം പോലീസ് ബന്തവസ് ചെയ്ത് മൂടി ഇട്ടിരിക്കുകയായിരുന്നു. വൻ പോലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പിന് പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് ജനക്കൂട്ടം മണിക്കൂറുകൾക്കു മുൻപുതന്നെ എത്തിയിരുന്നു.

ജനക്കൂട്ടം പ്രതിക്കുനേരേ പ്രകോപിതരായെങ്കിലും പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചതിനാൽ സംഘർഷം ഒഴിവായി. എന്നാൽ, പ്രതിക്കുനേരേ കൂക്കിവിളിയും ചീത്തവിളികളും ഉയർന്നു. പള്ളിച്ചന്തയിലെ തെളിവെടുപ്പിനുശേഷം രാജേഷിനെ അയാളുടെ വീട്ടിലും തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു.


Read Previous

ബെംഗളൂരുവില്‍ റേവ് പാര്‍ട്ടിയ്ക്കിടെ ലഹരിവേട്ട; നടിമാരും മോഡലുകളും ടെക്കികളും കസ്റ്റഡിയില്‍

Read Next

ആയുധങ്ങളുമായി ഗുണ്ടാസംഘം; തോക്ക് ചൂണ്ടിയതോടെ കൈകാര്യംചെയ്ത് നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »